അനവധി ക്രൈസ്തവര്‍ ഭവന രഹിതരായി

അനവധി ക്രൈസ്തവര്‍ ഭവന രഹിതരായി

Breaking News Global Top News

അഫ്ഗാനിസ്ഥാന്‍ ‍: അനവധി ക്രൈസ്തവര്‍ ഭവന രഹിതരായി

കാബൂള്‍ ‍: റഷ്യ-യുക്രൈന്‍ യുദ്ധം മൂലം അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ദുരിതങ്ങളും പീഢനങ്ങളും വിസ്മരിക്കപ്പെടുകയാണ്. താലിബാന്‍ ഭരണം വീണ്ടും അഫ്ഗാന്‍ മണ്ണില്‍ തിരിച്ചു വന്നപ്പോള്‍ അത് ദിവസങ്ങളോളം ആഗോള വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. എന്നാല്‍ താലിബാന്റെ നിഷ്ഠൂര പ്രവര്‍ത്തികള്‍ കണ്ടില്ലെന്നു നടിക്കുകയാണ് ലോകമാധ്യമങ്ങള്‍ ‍.

രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ കടുത്ത നീതി നിഷേധവും പീഢനങ്ങളും ദാരിദ്ര്യവും അനുഭവിക്കുകയാണെന്ന് ഒരു പ്രമുഖ ക്രൈസ്തവ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒബേദ് എന്ന അഫ്ഗാന്‍ ക്രിസ്ത്യന്‍ തന്റെയും രാജ്യത്തെ ക്രൈസ്തവരുടെ ഇപ്പോഴത്തെ ദയനീയ സ്ഥിതിയും പങ്കുവെയ്ക്കുകയാണ്.

താലിബാന്‍ ഭരണം തുടങ്ങിയപ്പോള്‍ നല്ലൊരു ശതമാനം ക്രൈസ്തവരും നാടുവിട്ടു. ശേഷിച്ചവര്‍ വീടുകളില്‍ രഹസ്യമായി കഴിഞ്ഞുവെങ്കിലും അവര്‍ക്കും പിന്നീട് വീടുവിടേണ്ടി വന്നു. തൊഴില്‍ നഷ്ടമായി.

പലരും വാടക വീടുകളില്‍ രഹസ്യമായി കഴിയുന്നു. പലരുടെയും ബിസിനസ്സ് തകര്‍ന്നു. നാടും വീടും ഉപേക്ഷിക്കേണ്ടി വന്ന ക്രൈസ്തവര്‍ കൊടും പട്ടിണിയിലാണ്. എങ്കിലും അവര്‍ ക്രിസ്തുവില്‍ ഉറച്ചു നിന്നു എല്ലാം സഹിക്കുന്നു ഒബേദ് പറയുന്നു.