ഇന്ത്യയില്‍ ചൂട് കൂടുന്നു; മരണവും: 55 ശതമാനം വര്‍ദ്ധന

ഇന്ത്യയില്‍ ചൂട് കൂടുന്നു; മരണവും: 55 ശതമാനം വര്‍ദ്ധന

Breaking News India

ഇന്ത്യയില്‍ ചൂട് കൂടുന്നു; മരണവും: 55 ശതമാനം വര്‍ദ്ധന
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടാവസ്ഥയുടെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ലാന്‍സെറ്റ്.

അന്തരീക്ഷ താപനിലയിലുള്ള വര്‍ദ്ധന മൂലം കഴിഞ്ഞ 17 വര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം 55 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചുള്ള ലാന്‍സെറ്റ് കൌണ്ട്ഡൌണ്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദ്രുതഗതിയില്‍ വര്‍ദ്ധിച്ചുവരുന്ന താപനില മൂലം ദുര്‍ബലരായ ജനവിഭാഗം (65 വയസിനു മുകളില്‍ പ്രായമുള്ളവരും 1 വയസിനു താഴെയുള്ള കുട്ടികളും) 2021-ല്‍ 1986-2005 വര്‍ഷങ്ങളെ അപേക്ഷിച്ച് 37 ലക്ഷം ഉഷ്ണതരംഗ ദിനങ്ങള്‍ കൂടുതല്‍ അനുഭവിച്ചിട്ടുണ്ട്.

2000-04, 2017-21 വര്‍ഷങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന ചൂട് മൂലം മരിച്ചവരുടെ എണ്ണത്തിലാണ് 55 ശതമാനം വര്‍ദ്ധനവുണ്ടായത്.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് 30 ഇരട്ടി ഉഷ്ണ തരംഗത്തിനാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ സാക്ഷ്യം വഹിച്ചത്. ജനങ്ങളുടെ ജീവനെയും ജീവനോപാധികളെയും കാലാവസ്ഥാ വ്യതിയാനം പാടേ മാറ്റിമറിക്കുകയാണ്.

കനത്ത ചൂടിനെത്തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം മാത്രം16,720 കോടി തൊഴില്‍ മണിക്കൂറുകളാണ് നഷ്ടപ്പെട്ടത്.

103 രാജ്യങ്ങളില്‍ നടത്തിയ വിശകലനത്തില്‍ 1981-2010നെ അപേക്ഷിച്ച് 2020 ആയപ്പോള്‍ 980 ലക്ഷം ആളുകള്‍ ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.