ആദ്യ മനുഷ്യന്‍ ആദാമിന്റെ ത്രീഡി രൂപം സൃഷ്ടിച്ച് ഗവേഷകര്‍

ആദ്യ മനുഷ്യന്‍ ആദാമിന്റെ ത്രീഡി രൂപം സൃഷ്ടിച്ച് ഗവേഷകര്‍

Breaking News USA

ആദ്യ മനുഷ്യന്‍ ആദാമിന്റെ ത്രീഡി രൂപം സൃഷ്ടിച്ച് ഗവേഷകര്‍

യഹോവയായ ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനായ ആദാമിന്റെ ത്രീഡി രൂപം സൃഷ്ടിച്ച് ഗവേഷകര്‍ ‍. ആദാമിന്റെ ഏകദേശ ഛായ എങ്ങനെയാണെന്ന് അറിയുവാന്‍ ത്രീഡി രൂപം പുനഃസൃഷ്ടിച്ചത് യു.എസിലെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ്.

അലാമോ ഡ്രാഫ്റ്റ് ഹൗസ് സിനിമ ചെയിന്‍ എന്ന അക്കൗണ്ടില്‍ പങ്കുവെച്ച് ഈ ചിത്രം ഇതിനോടകം വൈറലായി. നിരവധി പേരാണ് കമന്‍റുകള്‍ ചെയ്തിരിക്കുന്നത്. പക്ഷെ ഏറെ രസകരമായ കമന്‍റ് ഇങ്ങനെയാണ്: ഹോളീവുഡ് നടന്‍ വിന്‍ ഡിസലിന്‍റേതിനോട് സാമ്യമുണ്ടെന്നാണ്.

ചിലര്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് സിനിമ സീരിസിലെ വിന്‍ ഡിസലിന്‍റെ കഥാപാത്രം ഓടിക്കുന്ന ഡോഡ്ജ് ചാര്‍ജ്ജര്‍ വാഹനം വരെ ഉണ്ടാക്കി ഈ കണ്ടെത്തലിനെ ട്രോളി.

വിന്‍ ഡീസലാണ് ലോകത്തെ ആദ്യ മനുഷ്യന്‍ എന്നും ചിലര്‍ കമന്‍റിട്ടു. എന്തായാലും ഗവേഷകരുടെ ആദാമിന്റെ തിരുരൂപം കണ്ടെത്തല്‍ ഗുണത്തേക്കാള്‍ ഏറെ പരിഹാസ്യമായിരിക്കുകയാണ്.

മനുഷ്യന്റെ സൃഷ്ടി വികസിച്ച് പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി കുതിക്കുമ്പോള്‍ ദൈവത്തിന്റെ കരവിരുതില്‍ സൃഷ്ടിക്കപ്പെട്ട ആദ്യ മനുഷ്യന്റെ യഥാര്‍ത്ഥ രൂപം ഇന്നുവരെയും ഒരു രഹസ്യ മര്‍മ്മമായി സൂക്ഷിക്കപ്പെടുമ്പോള്‍ ഇത്തരം കണ്ടെത്തലുകളിലേക്കു ആധുനിക മനുഷ്യന്‍ നടത്തുന്ന വൃഥാ പരീക്ഷണ പരിശ്രമങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ത്തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.