മദ്യാപാനം, ആത്മഹത്യാ ചിന്ത: ദര്‍ശനത്തില്‍ സന്ദര്‍ശിച്ച യേശുവിനെ സ്വീകരിച്ച് യുവതി
ടെഹ്റാന് : ഇറാനിലെ ഒരു യാഥാസ്ഥിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി, ജീവിതം കലുഷിതമായപ്പോള്‍ ആത്മഹത്യാ പ്രവണത കാണിച്ചപ്പോള്‍ യേശുക്രിസ്തുവിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് മാനസാന്തരപ്പെട്ട് ദൈവപൈതലായിത്തീര്‍ന്ന കഥ ഏതൊരു വ്യക്തിക്കും ആത്മപ്രചോദനം നല്കുന്ന വസ്തുതയാണ്.
നികിത(വ്യക്തി സുരക്ഷയുടെ കാരണത്താല്‍ പേരു മാറ്റിയിട്ടതാണ്) എന്ന പെണ്‍കുട്ടി കുട്ടിക്കാലം ചിലവഴിച്ചത് ജന്മസ്ഥലമായ ഇറാനിലായിരുന്നു. എന്നാല്‍ നികിതയും മാതാപിതാക്കളും കുടുംബമായി അമേരിക്കയിലെ കാലിഫോര്‍ണിയായിലേക്ക് ജീവിതം മാറ്റി സ്ഥാപിക്കുകയായിരുന്നു. കടുത്ത ഇസ്ളാം മത വ്യവസ്ഥിതിയില്‍ വളര്‍ത്തപ്പെട്ട നികിതയ്ക്ക് യു.എസിലെ ജീവിതം മാറ്റി മറിക്കപ്പെടുകയായിരുന്നു.
എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന സമയത്തുതന്നെ ആദ്യമായി മദ്യം കൈകൊണ്ട് തൊടുകയും സേവിക്കാനുമിടയായി. ക്രമേണ ഒരു ചെറിയ മദ്യപാനിയായി ഈ സ്കൂള്‍ വിദ്യാര്‍ഥിനി വളര്‍ന്നുവന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലം ഒരു സമ്പൂര്‍ണ്ണ മദ്യപാനി എന്ന നിലയിലേക്കു മാറ്റപ്പെട്ടു.
ജീവിതത്തില്‍ ഉല്‍ക്കണ്ഠയും സ്വഭാവത്തിനു മാറ്റവും അതോടൊപ്പം ആത്മഹത്യാ പ്രവണതയും വര്‍ദ്ധിച്ചു വന്നു. കാലിഫോര്‍ണിയയിലെ കോളേജില്‍ പോകുവാന്‍ പോലും അവള്‍ക്ക് വളരെ പ്രയാസം അനുഭവപ്പെട്ടു. ആസമയം നികിതയുടെ അമ്മ വേനല്‍ അവധിയില്‍ ഇറാനിലേക്കു പോകാനും ബന്ധുക്കളുമായി ബന്ധം പുനസ്ഥാപിക്കുവാനുമായി പ്രേരിപ്പിച്ചു. ഇത് അവള്‍ക്ക് തെറ്റായ ജീവിതത്തില്‍നിന്നും ഒരു മാറ്റം ഉണ്ടാകുമെന്നും അവള്‍ക്ക് നല്ല അവസ്ഥ വന്നുചേരുമെന്നും പ്രത്യാശിച്ചു. പക്ഷെ അവള് മാതൃരാജ്യത്തേക്കു പോകുവാന്‍ താല്‍പ്പര്യം കാണിച്ചില്ല.
എന്നാല്‍ ഒറ്റ ദിവസംകൊണ്ട് ജീവിതം മാറ്റി മറിക്കപ്പെട്ടു. ഒരു ദിവസം അവള് കിടക്കയില്‍ വിശ്രമിക്കുമ്പോള്‍ ആദൃശ്യമായി ഒരാള്‍ ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടു. തനി ഗ്ളാസ് ജനലുകളുള്ള തടികൊണ്ടുള്ള ഒരു ചര്‍ച്ചിനുള്ളില്‍ നീളമുള്ള കറുത്ത തലമുടിയുള്ള നീല വിശേഷ വസ്ത്രം ധരിച്ച് എന്നെ നോക്കുന്നു. എന്നിട്ട് എന്നോട് “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ആശ്ചര്യപ്പെട്ട എനിക്ക് ശബ്ദമുണ്ടായില്ല.
പക്ഷെ എനിക്കു മനസ്സിലായി അദ്ദേഹം എന്നോടാണ് സംസാരിച്ചത് എന്ന്. ഞാന്‍ ചിന്തിച്ചു അത് യേശുവാണ്. യേശുവാണ് എന്നെ സന്ദര്‍ശിച്ച് അനുഗമിപ്പാന്‍ പറഞ്ഞത്. ഞാന്‍ ഒരു ക്രിസ്ത്യാനിയായിത്തീരുമെന്നും ചിന്തിച്ചു.
ഈ സംഭവം നികിത പിന്നീട് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. അവള് യേശുവിന്റെ വാക്ക് വിശ്വസിച്ച് മാനസാന്തരപ്പെട്ടു. യേശുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു. അവളുടെ മാനസാന്തരം അവളുടെ വീട്ടുകാര്‍ ആദ്യം അംഗീകരിച്ചില്ല. അവള് തുടര്‍ന്നു ഒരു ദൈവസഭയില്‍ ആരാധനയ്ക്കു പോയി. സ്നാനമേറ്റു. പിന്നീട് ഒരു ക്രിസ്തീയ യുവാവിനെ വിവാഹം കഴിച്ചു.
അവള് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചു. അവരോട് ക്ഷമിച്ച് അവരെ സ്നേഹിക്കുവാന്‍ ദൈവം പറഞ്ഞു. അപ്രകാരം നികിത ചെയ്തു. എതിര്‍പ്പു കാണിച്ചിരുന്ന കുടുംബം ഇപ്പോള്‍ നികിതയ്ക്കൊപ്പം ചര്‍ച്ചില്‍ കര്‍ത്താവിനെ ആരാധിക്കുകയാണ്. കര്‍ത്താവ് എത്ര നല്ലവനാണ് നികിത സാക്ഷ്യം പറയുന്നു.

