ടാറ്റു അപൂര്‍വ്വ കാന്‍സറിനു കാരണമാകുന്നതായി പഠനം

അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൌമാരക്കാരില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതായി പഠനം

Breaking News Health

അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൌമാരക്കാരില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതായി പഠനം

അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൌമാരക്കാരില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു പഠന റിപ്പോര്‍ട്ട്. ദീര്‍ഘ സമയം ഇന്റര്‍നെറ്റില്‍ സമയം ചിലവഴിക്കുന്ന കൌമാരക്കാര്‍ക്ക് ദിവസവും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ല.

ഹോംവര്‍ക്ക് ചെയ്യുക, ബന്ധുക്കളുമായി സമയം ചിലവഴിക്കുക പോലുള്ള കാര്യങ്ങളില്‍ ഇവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയതെന്നു ജേണല്‍ ഓഫ് പിഎല്‍ഒഎസ് ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ഇന്റര്‍നെറ്റ് ആസക്തി കൂടുതലുള്ള കൌമാരക്കാരില്‍ ശ്രദ്ധയുമായും ഓര്‍മ്മയുമായും ബന്ധപ്പെട്ട തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്നങ്ങളുണ്ടാവുമെന്നാണ് കണ്ടെത്തല്‍.

2012-മുതല്‍ 2022 വരെ ഏകദേശം 237 കൌമാരക്കാരില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം വ്യക്തമായത്. അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധ, ആസൂത്രണം, തീരുമാനമെടുക്കല്‍ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

ഇന്റര്‍നെറ്റ് ആസക്തിക്കൊപ്പം അതില്‍നിന്നും മാറുമ്പോള്‍ വിത്ഡ്രോവല്‍ സിന്‍ഡ്രം കൌമാരക്കാരില്‍ കാണുന്നുവെന്നാണ് പഠനം.

അതുകൊണ്ട് ഇക്കാര്യം ഗൌരവമുള്ള ഒരു വിഷയമായി കണ്ട് പ്രവര്‍ത്തിക്കണമെന്ന് പഠനത്തില്‍ പറയുന്നു. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പ്രൊഫസര്‍ മാക്സ് ചാങ് പറഞ്ഞു.

ചൂതാട്ടത്തിനു സമാനമായ ആസക്തിയാണ് ഇന്റര്‍നെറ്റ് കൌമാരക്കാരില്‍ ഉണ്ടാകുന്നതെന്നും മാക്സ് ചാങ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.