തണ്ണിമത്തന്റെ ഔഷധ ഗുണങ്ങളും പോഷക മൂല്യങ്ങളും
തണ്ണിമത്തന്‍ ഇന്ന് മലയാളികളുടെ മനസ്സ് കീഴടക്കി കഴിഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളാണ് തണ്ണിമത്തന്റെ ജന്മ സ്ഥലം. 95.2 ശതമാനം ജലാംശം നിറഞ്ഞിരിക്കുന്ന തണ്ണിമത്തന്‍ ധാരാളം ഔഷധ ഗുണങ്ങളും പോഷക മൂല്യങ്ങളും ഉള്ള ഒരു ഫലമാണ്.
നൂറുഗ്രാം തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ഇവയാണ്.
വൈറ്റമിന്‍ സി-1 മില്ലീഗ്രാം, ഇരുമ്പ് 7.8 മില്ലി ഗ്രാം, അന്നജം 3.2 ഗ്രാം, സോഡിയം 27.4 മില്ലിഗ്രാം, മാംസ്യം 0.4 ഗ്രാം, കാല്‍സിയം 1.4 മില്ലിഗ്രാം, കൊഴുപ്പ് 0.2 ഗ്രാം, ഫോസ്ഫറസ് 11.8 മില്ലിഗ്രാം, ഊര്‍ജ്ജം 15.6 കലോറി, പൊട്ടാസ്യം 15.8 മില്ലിഗ്രാം, നാര് 0.2 ഗ്രാം, കൂടാതെ രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും രക്ത ധമനികളെ വികസിപ്പിക്കാനും മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ക്കും പ്രതിവിധിയായി ഇത് ഉപയോഗിക്കുന്നു.
ഊര്‍ജ്ജത്തിന്റെ അളവ് കുറവും ഗന്ധകത്തിന്റെ അളവ് കൂടുതലുമായതുകൊണ്ട് പ്രമേഹ രോഗികള്‍ക്കും രക്ത സമ്മര്‍ദ്ദം കൂടുതലുള്ളവര്‍ക്കും ഈ ഫലം ധൈര്യമായി കഴിക്കാവുന്നതാണ്.

