ചീരയുടെ ഔഷധ ഗുണങ്ങള്‍
പലതരത്തിലുള്ള ചീരകള്‍ നമ്മുടെ നാട്ടിലുണ്ട്. മുള്ളന്‍ ചീര, ചുവന്ന ചീര, പാലക്, വെള്ള ചീര എന്നിവയാണിവ. എന്നാല്‍ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ചീര വളരെയേറെ സഹായിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
കോശങ്ങളുടെ പുനരുജ്ജീവനത്തിനു സഹായിക്കുന്ന വൈറ്റമിന്‍ എ ഇവയിലടങ്ങിയിട്ടുണ്ട്. ഇതിലൂടെ ചര്‍മ്മത്തിനു തിളക്കവും വര്‍ദ്ധിക്കുന്നു. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ചീരകളെല്ലാം.
ചില പ്രത്യേക അസുഖം ഉള്ളവര്‍ ചീര കഴിക്കുന്നത് ദോഷകരമാകാറുണ്ട്. വൃക്കയില്‍ കല്ല് ഉള്ളവര്‍ ചീരയിലയിലെ ഓക്സിലേറ്റിന്റെ സാന്നിദ്ധ്യം കല്ലുകള്‍ ഉണ്ടാകാനുള്ള തോത് വര്‍ദ്ധിപ്പിക്കുമത്രെ.
രക്തം കട്ടപിടിക്കാനുള്ള മരുന്ന് കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം വൈറ്റമിന്‍ കെ ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
അതുപോലെ ഒരിക്കല്‍ ഉണ്ടാക്കിയ ചീര വിഭവങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

