ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

Articles Breaking News Health

ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
ഈന്തപ്പഴം കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരാരുമില്ല. ഉപവാസത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിനു നല്ല ഗുണം ലഭിക്കും.

ഇതുമൂലം ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിക്കിട്ടും. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുള്ള പോഷകങ്ങള്‍ ശരീരം ആഗീരണം ചെയ്തു തുടങ്ങുന്നതോടെ അമിത വിശപ്പിന്റെ ആവേശം കെട്ടടങ്ങും. മാത്രമല്ല ഈന്തപ്പഴത്തിലുള്ള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും. ക്ഷീണം മാറും. കഴിച്ച് അരമണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലെ ഊര്‍ജ്ജം ശരീരത്തിനു ലഭിക്കുന്നു.

ഈന്തപ്പഴം കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചയെ തടയുന്നു. ഈന്തപ്പഴം കുട്ടികളുടെ ടിഫിന്‍ ബോക്സില്‍ ബേക്കറി പലഹാരങ്ങള്‍ക്കു പകരം നുറുക്കി കൊടുത്തയയ്ക്കാം. കൂടാതെ കൊഴുക്കട്ടയ്ക്കുള്ളില്‍ നിറച്ചും കൊടുത്തയയ്ക്കാം.

രക്തത്തില്‍ ഹീമോഗ്ളോബിന്റെ അളവ് കുറയുന്നതാണ് വിളര്‍ച്ച. ശരീരമാകെ ഓക്സിജന്‍ എത്തിക്കുന്നത് രക്ത കോശത്തിലെ ഹീമോഗ്ളോബിനാണ്. ഹീമോഗ്ളോബിന്‍ നിര്‍മ്മാണത്തിന് ഇരുമ്പ് ആവശ്യമാണ്. ഈന്തപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു.

കൊഴുപ്പ് കുറഞ്ഞ ഫലമാണ് ഈന്തപ്പഴം. നാരുകള്‍ ധാരാളമുണ്ട്. രക്തത്തിലെ ചീത്തകൊളസ്ട്രോളായ എല്‍ഡിഎല്ലിന്റെ തോതു കുറയ്ക്കുന്നു. ഈന്തപ്പഴം ശീലമാക്കിയാല്‍ ഹൃദയ രോഗങ്ങള്‍ ‍, സ്ട്രോക്ക് എന്നിവ തടയുവാന്‍ കഴിയും.

ഉണങ്ങിയ ഈന്തപ്പഴത്തില്‍ സോഡിയത്തിന്റെ അളവു കുറവാണ്. പൊട്ടാസ്യം കൂടുതലും. ഇത് രക്ത സമ്മര്‍ദ്ദം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിന് സഹായകരമാകും. ഈന്തപ്പഴത്തിലുള്ള മഗ്നീഷ്യവും ബി.പി. കുറയ്ക്കുന്നു.

സ്ട്രോക്ക് സാധ്യതയും കുറയ്ക്കുന്നു. ഹൃദയ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഹൃദയത്തിന്റെ കരുത്ത് കൂട്ടുന്നു.