ബാര്‍ലിവെള്ളം ആരോഗ്യ ദായകം

ബാര്‍ലിവെള്ളം ആരോഗ്യ ദായകം

Breaking News Health

ബാര്‍ലിവെള്ളം ആരോഗ്യ ദായകം
ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ധാന്യവര്‍ഗ്ഗമാണ് ബാര്‍ലി. പ്രോട്ടീന്‍ ‍, അയണ്‍ ‍, ബി-കോംപ്ളക്സ്, മഗ്നീഷ്യം, മാംഗനീസ്, സെലനിയം എന്നിവ ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്.

ദിവസേന ബാര്‍ലിവെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇടയാകും. ദഹനശേഷി കാര്യക്ഷമമാക്കാനും മൂത്രാശയ അണുബാധ പ്രതിരോധിക്കാനും ബാര്‍ലി വെള്ളം ഉത്തമമാണ്.

പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും മികച്ചതാണ്. അമിതവണ്ണം കുറയ്ക്കാന്‍ ബാര്‍ലിവെള്ളം കുടിക്കുന്നത് പ്രയോജനപ്പെടും.

അതുപോലെ വേനല്‍ക്കാലത്ത് ദാഹമകറ്റാനും ബാര്‍ലി വെള്ളം നല്ലതാണ്. ചര്‍മ്മത്തിലെ മുഖക്കുരുവും പാടുകളും അകറ്റാനും സഹായകരമാണ്.