സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്: മൂന്നു വയസ്സുള്ളപ്പോള്‍ മരണത്തിന്റേ വക്കില്‍ സ്വര്‍ഗ്ഗത്തില്‍ യേശുവിനെ കണ്ടുമുട്ടിയ കോള്‍ട്ടന്‍ അനഭവം പങ്കുവെയ്ക്കുന്നു.
20 വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പെന്‍ഡിക്സ് പൊട്ടി മരണത്തിന്റെ വക്കിലെത്തിയ കോള്‍ട്ടന്‍ ബാര്‍ലോ വെറും മുന്നു വയസും പത്തുമാസം പ്രായമുള്ളപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ആ ദിവ്യ അനുഭവം പങ്കുവെയ്ക്കുന്നു.
കോള്‍ട്ടന്‍ മരണത്തിനടുത്ത അനുഭവം ‘ഹെവന്‍ ഈസ് ഫോര്‍ റിയല്‍’ എന്ന ജനപ്രിയ പുസ്തകത്തിനും സിനിമയ്ക്കും പ്രചോദനമായി. വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ 25 വയസ്സുള്ള അദ്ദേഹം തന്റെ അവിശ്വസനീയമായ അനുഭവ കഥ പങ്കുവെയ്ക്കുന്നതു ദൈവനാമ മഹത്വത്തിനായി വീണ്ടും തുടരുന്നു.
എനിക്കു മൂന്നു വയസും 10 മാസവും പ്രാമുള്ളപ്പോള്‍ ഒരു അപ്പെന്‍ഡിക്സ് പൊട്ടിപ്പോയി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എനിക്ക് അപ്പെന്‍ഡിസെറ്റിസ് ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ അത് കണ്ടെത്തി.
ഏകദേശം അഞ്ച് ദിവസത്തേക്ക് അത് കാര്യമായി പിടികിട്ടിയില്ല. പിന്നീട് അടിയന്തിര ശസ്ത്രക്രീയയ്ക്ക് ഞാന്‍ വിധേയനായി. ആ പരീക്ഷയില്‍ യേശുവിനെ കാണാനും സ്വര്‍ഗ്ഗം അനുഭവിക്കാനും അനുവദിക്കപ്പെട്ട ഒരു അമാനുഷിക മരണത്തോടടുത്ത കൂടിക്കാഴ്ച തനിക്ക് അനുഭവപ്പെട്ടതായി കോള്‍ട്ടന്‍ പങ്കുവെയ്ക്കുന്നു.
എന്റെ ശരീരത്തില്‍ നിന്ന് ഞാന്‍ ഉയര്‍ന്നു വന്നത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ കീഴേക്ക് നോക്കി. ഡോക്ടര്‍മാരെ ഞാന്‍ കണ്ടു. അവര്‍ എന്നെ ചികിത്സിച്ചുകൊണ്ടിരിക്കുന്നു. എന്റെ അമ്മയെ ഞാന്‍ ഒരു മുറിയില്‍ കണ്ടു.
അവര്‍ ഫോണില്‍ ആളുകളുമായി സംസാരിക്കുന്നതുപോലെയും പ്രാര്‍ത്ഥിക്കുന്നതും ഞാന്‍ കണ്ടു. എന്റെ അച്ഛന്‍ മറ്റൊരു മുറിയിലായിരുന്നു. അദ്ദേഹം ദൈവത്തോടു വളരെ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു.
കോള്‍ട്ടന്‍ വിവരിക്കുന്നു. ആ നിമിഷം ഞാന്‍ പരിഭ്രാന്തിയിലായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു.
അപ്പോള്‍ ഞാന്‍ യേശുവിന്റെ മടിയില്‍ ഇരിക്കുകയായിരുന്നു. എന്നെ ശാന്തനാക്കാന്‍ അവന്‍ ചില ദൂതന്മാരോട് പാട്ടുപാടാന്‍ ആവശ്യപ്പെട്ടു. മരിച്ചുപോയ കുടുംബാംഗങ്ങളെയും കണ്ടുമുട്ടിയതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം സ്വര്‍ഗ്ഗത്തെയും സുവിശേഷത്തെയും കുറിച്ചു കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ അനേകരെ പ്രേരിപ്പിച്ചു.
തന്റെ പിതാവ് റ്റോഡ് ഒരു പാസ്റ്ററാണ്. കോള്‍ട്ടനും ഒരു പാസ്റ്ററാണ് യു.എസിലെ നെബ്രാസ്കയിലെ. ഹെവന്‍ ഈസ് ഫോര്‍ റിയല്‍ മിനിസ്ട്രീസ് സഭയുടെ ശുശ്രൂഷകനായും ഇലക്ട്രീഷ്യനായും ജോലി നോക്കുന്നു. ഭാര്യ കാസി, മകന്‍ കോള്‍ബി.

