കോവിഡ് കാരണം ഇന്ത്യാക്കാരുടെ 1.6 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു

കോവിഡ് കാരണം ഇന്ത്യാക്കാരുടെ 1.6 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു

Breaking News Health India

കോവിഡ് കാരണം ഇന്ത്യാക്കാരുടെ 1.6 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു

മുംബൈ: കോവിഡ് 19 മഹാമാരി മൂലം 2021-ല്‍ ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്.

1.6 വര്‍ഷത്തെ കുറവാണ് രേഖപ്പെടുത്തിയത്. അതായത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ആയുര്‍ദൈര്‍ഘ്യം 2019-ല്‍ 70.4 വര്‍ഷമായിരുന്നത് 2021-ല്‍ 68.8 വര്‍ഷമായാണ് കുറഞ്ഞിരിക്കുന്നത്.

ഡിയോണറിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിലെ (ഐഐപിഎസ്) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഈ തിരിച്ചടി ഏകദേശം ഒരു ദശാബ്ദക്കാലത്തെ ആരോഗ്യ നേട്ടങ്ങളെയാണ് ഇല്ലാതാക്കിയത്. മഹാമാരിക്ക് മുമ്പുള്ള 2019-നെ അപേക്ഷിച്ച് 2021-ല്‍ ഇന്ത്യയില്‍ 2.2 ദശലക്ഷം അധിക മരണങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

വിവരങ്ങള്‍ വിശകലനം ചെയ്ത 22 സംസ്ഥാനങ്ങളില്‍ 19 സംസ്ഥാനങ്ങളിലും ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവുണ്ടായി. ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ഏറ്റവും ഗുരുതരമായ കുറവ് രേഖപ്പെടുത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.