കണ്ണിനെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗാവസ്ഥകള്‍
ഓരോ വ്യക്തികള്‍ക്കും വ്യത്യസ്ഥമായി അലട്ടുന്ന ഒന്നാണ് കണ്ണിന്റെ രോഗാവസ്ഥ. കാഴ്ച പ്രശ്നങ്ങള്‍ നേരിടുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. അതിനാല്‍ അവയെപ്പറ്റി നമുക്ക് അവബോധമുണ്ടായിരിക്കണം.
ബൈനോക്കുലറി: പ്രതിബിംബം കേന്ദ്രീകരിക്കേണ്ട ബിന്ദു റെറ്റിനയില്‍ പതിക്കാതെ വരുമ്പോഴാണ് ബൈനോക്കുലാര്‍ എന്ന അവസ്ഥയുണ്ടാകുന്നത്. കണ്ണടയ്ക്കുമ്പോള്‍ ഈ അവസ്ഥ മാറുന്നു.
ഡിപ്ളോപ്പിയ: ഒരി വസ്തുവിനെ രണ്ടായി കാണുന്ന അവസ്ഥ. യുനിയോകുലറി, നൈനോകുലാര് എന്നിങ്ങനെ രണ്ടു വിധമാണ് ഇത്. ഒരു വസ്തുവില്‍ രണ്ടു പ്രതിബംബം റെറ്റിനയില്‍ പതിക്കുമ്പോഴാണ് യുനിയോകുലാര് ഡിപ്ളോപ്പിയ ഉണ്ടാകുന്നത്. തിമിരം, റെറ്റിന വേര്‍പെടല്‍ എന്നിവ ഈ അവസ്ഥയുണ്ടാക്കുന്നു.
നിശാന്ധത: മങ്ങിയ വെളിച്ചത്തില്‍ കാഴ്ചക്കുറവും പകല്‍ സമയത്ത് നല്ല കാഴ്ചയും ഉണ്ടാകുന്ന രോഗാവസ്ഥയാണ് നിശാന്ധത. ജന്മനാ രോഗികളാകുകയോ, റെറ്റിനയിലുണ്ടാകുന്ന രോഗങ്ങളോ, വിറ്റാമിന്‍ എയുടെ അഭാവമോ മൂലം സംഭവിക്കാം.
വര്‍ണാന്ധത: ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു.ഞ്ചെറ്റിസ്, തലച്ചോറിലെ രക്തസ്രോവം, അന്യൂറിസം, ത്രോംബോസിസ്, മുറിവുകള്‍ തലച്ചോറിലെ മുഴകള്‍ എന്നിവ ഈ രോഗത്തിനു കാരണമാകുന്നു.

