കാന്‍സറിനെ പ്രതിരോധിക്കാന്‍ കുരുമുളകിനു ശേഷിയുണ്ടെന്ന് പഠനം
കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. എന്നാല്‍ നമ്മുടെ കറുത്ത പൊന്നായ കുരുമുളകിന് കാന്‍സര്‍ രോഗത്തെ ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പെപ്പര്‍ലെങ്ങുമൈന്‍ അര്‍ബുദത്തിനു കാരണമാകുന്ന ഘടകം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍നിന്നും തടയുമെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രി പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
പുരാതന കാലം മുതലേ കുരുമുളക് പല രോഗങ്ങള്‍ക്കുമുള്ള മരുന്നായി ഉപയോഗിച്ചു വരുന്നു.
കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പെപ്പര്‍ലോങ്ങുമൈന്‍ ലുക്കീമിയ, പ്രോസ്ട്രേറ്റ് അടക്കമുള്ള അര്‍ബുദങ്ങള്‍ക്ക് മറുമരുന്നായി ഉപയോഗിക്കുവാന്‍ കഴിയും.
ഇവ ശരീരത്തില്‍ രക്തവുമായി കൂടി ചേരുമ്പോള്‍ കാന്‍സര്‍ ഘടകങ്ങളെ നിര്‍വ്വീര്യമാക്കുകയാണ് ചെയ്യുന്നത്.

