വ്യാജ മൊഴിയു അനീതിയും: 22 വര്‍ഷത്തെ തെറ്റായ തടവ്, എല്ലാം യേശുവില്‍ ക്ഷമിച്ച് ഹഡ്സണ്‍

വ്യാജ മൊഴിയു അനീതിയും: 22 വര്‍ഷത്തെ തെറ്റായ തടവ്, എല്ലാം യേശുവില്‍ ക്ഷമിച്ച് ഹഡ്സണ്‍

Breaking News USA

വ്യാജ മൊഴിയു അനീതിയും: 22 വര്‍ഷത്തെ തെറ്റായ തടവ്, എല്ലാം യേശുവില്‍ ക്ഷമിച്ച് ഹഡ്സണ്‍

കടുത്ത ശത്രുക്കളായി ജീവിതം തള്ളി നീക്കേണ്ടിയിരുന്ന രണ്ടു വ്യക്തികളാണ് ബോബി ഗംപ്രൈറ്റും, ജെര്‍മെയ്ന്‍ ഹഡ്സനും. ഇപ്പോള്‍ എല്ലാ ദിവസവും പരസ്പരം സ്നേഹബന്ധം പുതുക്കുന്ന നല്ല സുഹൃത്തുക്കള്‍.

24 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗംപ്രൈറ്റ് കള്ളം പറഞ്ഞതിനെത്തുടര്‍ന്നാണ് ഹഡ്സന്‍ 22 വര്‍ഷം അന്യായമായി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. 1999-ല്‍ കോളേജ് പഠനം ഉപേക്ഷിച്ച 18 വയസ്സുള്ള ഗംപ്രൈറ്റ് യു.എസിലെ ഓര്‍ലിയന്‍സിലെ തന്റെ ബാര്‍ടെന്‍ഡിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടി വരികയായിരുന്നു.

താന്‍ തകര്‍ന്നതിന്റെ കാരണം മാതാപിതാക്കളോട് വിശദീകരിക്കാനുള്ള ഒരു വഴി തേടുമ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്. താന്‍ കൊക്കെയ്നിനു അടിമയാണെന്നും മയക്കു മരുന്നു ഉപയോഗത്തിനായി തന്റെ ശമ്പളം ചിലവഴിച്ചെന്നും സമ്മതിക്കാന്‍ തയ്യാറാകാതെ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി തന്നെ കൊള്ളയടിച്ചതായി ഗംപ്രൈറ്റ് ഒരു കഥ കെട്ടിച്ചമച്ചു.

ആ നുണ പെട്ടന്നു തന്നെ അയാളെ വിനാശകരമായ വഞ്ചനയുടെ വലയത്തിലേക്ക് തള്ളി വിട്ടു. തന്നെ കൊള്ളയിച്ചവരുടേതെന്നു സംശയിക്കുന്നവരുടെ ഫോട്ടോകളുമായി ഒരു ഡിക്റ്റക്ടീവ് വെള്ളക്കാരനായ ഗംപ്രൈറ്റിനോട് കുറ്റവാളിയെ ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്ന് പട്ടണത്തിലൂടനീളം പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ഗതാഗത കുരുക്കില്‍ ആ സമയം കഷ്ടകാലത്തിനു ഹഡ്സണ്‍ എന്ന യുവാവ് അവിടെ അകപ്പെട്ടു. അന്നു താന്‍ 20 വയസ്സുള്ള ഒരു പിതാവാണ്.

വീട്ടില്‍ ഗര്‍ഭിണിയായ ഭാര്യയും 10 മാസം പ്രായമുള്ള മകളുടെയും അടുത്തേക്കു പോകുവാനുള്ള യാത്രയിലായിരുന്നു. നിരപരാധിയായ ഹഡ്സനെ പിടികൂടി. ഇയാള്‍ക്കെതിരെ കേസെടുത്തു. കേസില്‍ രണ്ടു സാക്ഷികള്‍ മാത്രമേ മൊഴി നല്‍കിയിരുന്നുള്ളു. 911 കോളിനു മറുപടി നല്‍കിയ ഉദ്യോഗസ്ഥനും വാദി ഗംപ്രൈറ്റും മാത്രം.

ഗംപ്രൈറ്റ് ഹഡ്സനാണ് പ്രതിയെന്ന നിലയില്‍ ഉറച്ചു നിന്നു. എന്നാല്‍ ഹഡ്സന്‍ താന്‍ ശിക്ഷിക്കപ്പെടില്ലെന്നും ഗംപ്രൈറ്റ് തന്റെ തെറ്റു തിരിത്തുമെന്നും വിശ്വസിച്ചിരുന്നു. എന്നാല്‍ എല്ലാം വിഭലമായി. തന്നെ കൊള്ളയടിച്ചത് ഹഡ്സനാണോയെന്ന് ഒരു പ്രോസിക്യൂട്ടര്‍ ചോദിച്ചപ്പോള്‍ 110 ശതമാനം സത്യമെന്ന് ഗംപ്രൈറ്റ് മറുപടി പറഞ്ഞു.

ഇങ്ങനെ ഹഡ്സണ്‍ കുറ്റകാരനാണെന്ന് കണ്ടെത്തി. കേസ് കൈകാര്യ ചെയ്ത ജൂറി 10-2 വോട്ടിനു ഹഡ്സനെ സായുധ കൊള്ളയടിക്ക് ശിക്ഷിച്ചു. ജൂറി ഹഡ്സനെ 99 വര്‍ഷം തടവിനു ശിക്ഷിക്കുവാന്‍ വിധിച്ചു.

ഒന്നോ രണ്ടോ ജൂറി അംഗങ്ങള്‍ വിയോജിച്ചാലും ഇല്ലെങ്കിലും ജൂറി അംഗങ്ങള്‍ ഭിന്നിച്ചാലും ശിക്ഷ അനുഭവിക്കുന്ന രീതി 1898-ല്‍ ലൂസിയാന സ്വീകരിച്ചു.

ആഭ്യന്തര യുദ്ധത്തിനുശേഷം വെള്ളക്കാരുടെ മേധാവിത്വം നിലനിര്‍ത്താന്‍ കറുത്ത വര്‍ഗ്ഗക്കാരായ ജൂറി അംഗങ്ങളുടെ ശബ്ദം ദുര്‍ബ്ബലപ്പെടുത്തുവാനുള്ള ശ്രമമാണ് ഈ രീതിക്ക് ഇന്ധനം നല്‍കിയതെന്ന് എപി റിപ്പോര്‍ട്ടു ചെയ്യുന്നു. പലപ്പോഴും വെള്ളക്കാരായ ജൂറിക്ക് കേസുകളുടെ മേധാവിത്വം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു.

ലൂസിയാന ജയിലുകളില്‍ ഉണ്ടായിരുന്ന 1500 പേരില്‍ 80 ശതമാനം പേരും കറുത്തവരായിരുന്നു. അവരില്‍ ഭൂരിഭാഗവും ജീവപര്യന്തം തടവ് അനുഭവിക്കുന്നവരായിരുന്നുവെന്ന് പ്രോമിസ് ഓഫ് ജസ്റ്റിസ് ഇനിഷ്യേറ്റീവ് വിശകലനം ചെയ്യുന്നു. തന്റെ കുറ്റങ്ങള്‍ മറയ്ക്കാനായി ഗംപ്രൈറ്റ് വര്‍ഷങ്ങളോളം മയക്കുമരുന്നിനും മദ്യത്തിനും അടിമയായി ജീവിച്ചു.

എന്നെ കൊല്ലു ഞാന്‍ മരിക്കാന്‍ അര്‍ഹനാണ്, ഞാന്‍ ഒന്നിനും കൊള്ളാത്തവനാണ്. ഒരു രാത്രി ഞാന്‍ ദൈവത്തോടു നിലവിളിച്ചു. ആ നിമിഷം ഞാന്‍ വ്യക്തമായി ദൈവത്തെ കേട്ടു. അവന്‍ ശാന്തമായി എന്നോടു ചോദിച്ചു മകനെ നീ എന്തിനാണ് ഇത്ര ദേഷ്യപ്പെടുന്നത്. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനൊരു നുണ പറഞ്ഞു ഒരാളെ ജയിലില്‍ അടച്ചു ശിക്ഷിച്ചു.

ഞാന്‍ ദൈവത്തോടു പറഞ്ഞു ലൂസിയാനയിലെ അഡിസിലെ ഒരു ചര്‍ച്ചില്‍ ഗംപ്രൈറ്റ് തന്റെ സാക്ഷ്യം പങ്കുവെച്ചു. ഗംപ്രൈറ്റിന്റെ മാനസാന്തരവും ഏറ്റു പറച്ചിലും നിയമപരമായി ഹഡ്സന്റെ ജയില്‍ മോചനത്തിനു വഴി തുറന്നു.

ഭരണഘടനാ വിരുദ്ധമായ ഒരു ആചാരത്തിന്റെ ഫലമായി ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടുവാനിടയാകരുതെന്ന് കോടതിക്കു ബോധ്യമായി. അങ്ങനെ ഹഡ്സന്‍ മോചിതനായി. അദ്ദേഹം ഗംപ്രൈറ്റിനോടു ക്ഷമിക്കുവാനും തയ്യാറായി. അവര്‍ ഇപ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.