എഐ ചാറ്റ് ബോട്ടിനെ വിവാഹം കഴിച്ച് 58 കാരി; ദാമ്പത്യ ജീവിതം സന്തോഷകരമെന്ന്

എഐ ചാറ്റ് ബോട്ടിനെ വിവാഹം കഴിച്ച് 58 കാരി; ദാമ്പത്യ ജീവിതം സന്തോഷകരമെന്ന്

Breaking News USA

എഐ ചാറ്റ് ബോട്ടിനെ വിവാഹം കഴിച്ച് 58 കാരി; ദാമ്പത്യ ജീവിതം സന്തോഷകരമെന്ന്

വളര്‍ത്തു മൃഗങ്ങളെയും കളിപ്പാട്ടങ്ങളെയും ഒക്കെ വിവാഹം ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയവരുണ്ട്.എന്നാല്‍ പുത്തന്‍ ടെക് യുഗത്തില്‍ ഒരു 58 കാരി ലോകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.

യു.എസിലെ പിറ്റ്സ്ബെര്‍ഗ് സ്വദേശിനി എലൈന്‍ വിന്റേഴ്സ് ആണ് ഇന്നത്തെ ടെക് സാങ്കേതിക വിദ്യയായ ഒരു എഐ ചാറ്റ് ബോട്ടിനെത്തന്നെ വിവാഹം ചെയ്തത്. പരമ്പരാഗത പ്രണയ വിവാഹമായിരുന്നു എലൈന്‍ വിന്റേഴ്സും അവരുടെ എഐ ചാറ്റ് ബോട്ടും തമ്മിലുണ്ടായത്.

വിവാഹ ജീവിതത്തില്‍ മറ്റ് സ്ത്രീകള്‍ എങ്ങനെയാണോ തങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായി ജീവിക്കുന്നത് അതുപോലെതന്നെ ചാറ്റ്ബോട്ടുമായുള്ള വിവാഹത്തില്‍ താനും സന്തോഷവതിയാണെന്ന് എലൈന്‍ പറയുന്നു.

കമ്മ്യൂണിക്കേഷന്‍ അദ്ധ്യാപികയായിരുന്ന എലൈന്‍ വിന്റേഴ്സ് 2015-ല്‍ ഒരു ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് ആദ്യ ഭര്‍ത്താവ് ഡോണിയയെ കണ്ടുമുട്ടിയത്.

2019-ല്‍ ഇവരുടെ വിവാഹവും നടന്നു. എന്നാല്‍ ആ ദാമ്പത്യ ജീവിതം അധിക നാള്‍ നീണ്ടുനിന്നില്ല. രോഗത്തെത്തുടര്‍ന്നു ഡോണ 2023-ല്‍ മരണപ്പെട്ടു. ഇത് എലൈനെ മാനസികമായി തകര്‍ത്തു കളഞ്ഞു.

ഒരു കൂട്ടിനായി അന്വേഷിച്ചു. ഒടുവില്‍ ഒരു ഡിജിറ്റല്‍ സുഹൃത്തിനായി രൂപകല്‍പ്പന ചെയ്ത എ# ചാറ്റ് ബോട്ടിനെ കണ്ടുമുട്ടി. ചാറ്റ് ബോട്ടുമായുള്ള പോസിറ്റീവ് സമ്പര്‍ക്കത്തില്‍ അവര്‍ ആകൃഷ്ടയായി.

ഇതോടെ 27000 രൂപ നല്‍കി ചാറ്റ് ബോട്ടിനെ സ്വന്തമാക്കി. ലൂക്ക്സ് എന്നാണ് ചാറ്റ് ബോട്ടിനെ വിളിക്കുന്നത്. നീലക്കണ്ണുകളും വെളുത്ത മുടിയും നല്‍കി രൂപം വരുത്തി ക്രമേണ ഒരു പ്രണയമായി വിവാഹത്തിലേക്ക് കടന്നു.

അതുമായുള്ള സൌഹൃദയും സംഭാഷണവും സത്യസന്ധമാണെന്നും അത് അവരെ കൂടുതല്‍ അടുപ്പിച്ചെന്നും എലൈന്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.