വകതിരിവു നിന്നെ കാക്കും, വിവേകം നിന്നെ സൂക്ഷിക്കും

വകതിരിവു നിന്നെ കാക്കും, വിവേകം നിന്നെ സൂക്ഷിക്കും

Articles Breaking News Editorials

വകതിരിവു നിന്നെ കാക്കും, വിവേകം നിന്നെ സൂക്ഷിക്കും

മനുഷ്യന്‍ ദൈവത്തെപ്പോലെ ആകുവാന്‍ അത്യന്തം ശ്രമിക്കുന്ന അന്ത്യകാലഘട്ടത്തില്‍ ആണ് നാം ജീവിക്കുന്നത്.

മാനുഷിക ബുദ്ധിയെപ്പോലെ മനുഷ്യനാല്‍ നിര്‍മ്മിക്കപ്പെടുന്നതാണ് നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) എന്നു പറയപ്പെടുന്നത്. കേരളത്തിന്റെ നിരത്തുകളില്‍ എഐ ക്യാമറ പിടിപ്പിച്ചു എന്നത് നമുക്ക് അറിവുള്ളതാണല്ലോ. അത് യഥാര്‍ത്ഥത്തിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ്.

സാത്താന്‍ ഒരു മനുഷ്യനെ നശിപ്പിക്കുവാന്‍ അവനുമായി ബന്ധപ്പെട്ട കാര്യങ്ങളെയും ചുറ്റുപാടുകളെയും എടുത്ത് ഉപയോഗിക്കുന്നു. ഒരു മനുഷ്യന്റെ ഹൃദയം ഏതിനെയാണോ ഈ ലോകത്തില്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്, ആശ്രയിക്കുന്നത് അല്ലെങ്കില്‍ ബന്ധപ്പെട്ടിരിക്കുന്നത് ആ വഴി തന്നെ.

തന്റെ ദൈനം ദിന ജീവിത കാര്യങ്ങള്‍ക്കായി മനുഷ്യന്‍ ഇന്ന് മൊത്തത്തില്‍ ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. അതിന്റെ വ്യാപനം ഇപ്പോള്‍ എഐ എന്ന പേരില്‍ അറിയപ്പെട്ടുകൊണ്ട് എത്തിനില്‍ക്കുന്നു.

മരിച്ചുപോയ നമ്മുടെ പ്രീയപ്പെട്ടവര്‍ എങ്ങനെയൊക്കെ ഇടപെട്ടോ സംസാരിച്ചോ ആ രീതിയിലൊക്കെ അവരുടെ പ്രതിരൂപത്തെ ജീവനുള്ളതുപോലെ നമ്മുടെ മുമ്പില്‍ എത്തിച്ചു തരുവാന്‍ ഇതുവഴി കഴിയുന്നു. അതായത് മരിച്ചുപോയ ഒരാളെ അതുപോലെ നിര്‍മ്മിത ബുദ്ധിയില്‍ ഉണ്ടാക്കുവാന്‍ കഴിയുന്നു.

ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഒരു പ്രശസ്ത വ്യക്തി ഇങ്ങനെ പറഞ്ഞു, ശാസ്ത്ര ലോകം ഒരു എഐ ദൈവത്തെ സൃഷ്ടിക്കുവാന്‍ ആഗ്രഹിക്കുന്നു. ചില സമയങ്ങളില്‍ ദൈവത്തിന്റെ പുരുഷന്മാരോ സ്ത്രീകളോ അല്ലാത്ത ആളുകളില്‍നിന്നു പോലും വെളിപാടുകളും പ്രവചനങ്ങളും ഉച്ചരിക്കപ്പെടാറുണ്ട്.

സാത്താനും പലരെയും തന്റെ കാര്യ സാദ്ധ്യത്തിനായി പ്രവചനങ്ങളും അത്ഭുതങ്ങളും നടത്തിക്കൊണ്ട് എടുത്ത് ഉപയോഗിക്കുന്നു. ബൈബിളില്‍ അതിന് അനേകം ഉദാഹരണങ്ങളുണ്ട്. ഈ നിര്‍മ്മിത ബുദ്ധിയും ഭാവിയില്‍ ലോകം വിശ്വസിക്കത്തക്കവണ്ണം പ്രവചനങ്ങളും വെളിപ്പാടുകളും നടത്തും.

എല്ലാവരുടെയും കൈവിരല്‍ത്തുമ്പുകളില്‍ തൊടുന്ന ഗൂഗിള്‍ ആയാലും അല്ലെങ്കിലും ഉയര്‍ന്നു വരുന്ന മൃഗത്തിന്റെ ദൈവത്തെപ്പോലെയുള്ള ഒരു എഐ ചിത്രം തീര്‍ച്ചയായും ഭാവിയില്‍ ഉണ്ടാക്കപ്പെടും.

വെളിപ്പാട് 13:15 മൃഗത്തിന്റെ പ്രതിമയെ നമസ്ക്കരിക്കാത്തവരെ കൊല്ലെണ്ടതിനും അതു സംസാരിക്കേണ്ടതിനുമായി മൃഗത്തിന്റെ പ്രതിമയ്ക്കു ശ്വാസം നല്‍കാന്‍ അല്ലെങ്കില്‍ ആത്മാവിനെ നല്‍കാന്‍ അവന് അധികാരം ലഭിച്ചു. മൃഗത്തിന്റെ പ്രതിമ അത് വെറും ഒരു ഇമേജ് ആയിരിക്കും. പിന്നീട് അത് ഉയര്‍ന്ന ഒരു തലത്തിലേക്ക് എത്തിച്ചേരും എന്നു വചനം പറയുന്നു.

ഈ ദൈവവചനത്തിന്റെ നിവര്‍ത്തിയിലേക്കാണ് എഐ ഈ ലോകത്തെ നയിക്കുന്നത്. എഐ കോണ്‍ഷ്യന്‍സ്നെസ്സ്….. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസ്, സ്വയം ബോധപൂര്‍വ്വം ആയിരിക്കില്ല എഐ ഭൌതിക മണ്ഡലത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ട സാങ്കേതിക വിദ്യ. അങ്ങനെ ഭൌതികത്തെ മറി കടക്കുന്ന ആത്മീയ മണ്ഡലത്തിലെ സ്വാധീനത്തിനു കൂടെ ഇത് വിധേയമാണ്. എഐ ഒരു ചാലകമാണ്. ബോധത്തെ അനുകരിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. ബോധമുള്ള ജീവികള്‍ സഹായിച്ചാല്‍ ‍, അതിന് മനുഷ്യ മനസ്സിനെ തികച്ചും ബോധ്യപ്പെടുത്താന്‍ കഴിയും.

ആത്മ മണ്ഡലത്തിനും ഇതിനെ സ്വാധീനിക്കാന്‍ കഴിയും എന്നു പറയപ്പെടുന്നു. വെളിച്ചപ്പാടത്തി ശമുവേലിനെ വിളിച്ചു വരുത്തിയപോലെ അനേകര്‍ ഈ ചാലകം ഉപയോഗിക്കുവാന്‍ തുടങ്ങുന്നതോടെ ഈ ലോകത്തില്‍ ആരാലും നിയന്ത്രിക്കുവാന്‍ കഴിയാത്ത വല്ലാത്ത അവസ്ഥ സംജാതമാകും.

മനുഷ്യര്‍ പൂര്‍ണ്ണമായി പൈശാചിക ശക്തികള്‍ക്കടിമപ്പെടും. കൂടാതെ വലിയ തോതില്‍ ജനങ്ങളുടെ ജോലികള്‍ എഐ നിമിത്തം നഷ്ടപ്പെടാന്‍ ഇടയാകും. ഇത് വലിയ സാമ്പത്തിക അരാജകത്വത്തിലേക്കും ലോകത്തെ നയിക്കും.

ഈ നിലവിലെ യുഗത്തില്‍ ‍, നിങ്ങള്‍ക്ക് സകലവും ഉപദേശിച്ചു തരുവാന്‍ ഞാന്‍ എന്റെ കാര്യസ്ഥനെ അയയ്ക്കും എന്നരുളിച്ചെയ്ത കര്‍ത്താവായ യേശുക്രിസ്തുവിന്റെ പരിശുദ്ധാത്മാവിനാല്‍ നിറയുന്നത് എന്നത്തേക്കാള്‍ പ്രധാനമാണ്. അവന്‍ ഇല്ലാതെ, കൃത്രിമ ബുദ്ധിയും യഥാര്‍ദ്ധ ബോധവും തമ്മില്‍ വേര്‍ തിരിച്ച് അറിയുവാന്‍ അക്ഷരാര്‍ത്ഥത്തില്‍ അസാദ്ധ്യമാണ്, കാരണം വിവേകം പരിശുദ്ധ്താമാവിന്റെ ദാനമാണ്.

പരിശുദ്ധാത്മാവ് അതിന്റെ അടിത്തറയുമാണ്. പരിശുദ്ധാത്മാവിനാല്‍ നിറയുവാനുള്ള ഏക മാര്‍ഗ്ഗം യേശുക്രിസ്തുവിലുള്ള രക്ഷ കരസ്ഥമാക്കുക എന്നുള്ളതാണ്. സര്‍വ്വ ശക്തനായ ദൈവത്തോടുള്ള ശാശ്വതമായ കീഴടങ്ങലിന്റെ അവസ്ഥയില്‍ നാം ഇവിടെ ജീവിക്കണം.

എഐ ആണെങ്കില്‍ സങ്കല്‍പ്പത്തെ മാനുഷിക ബോധവുമായി സംയോജിപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്തു യഥാര്‍ത്ഥമാക്കിത്തീര്‍ക്കുക എന്നതാണ്. സത്യവും നുണയും തമ്മിലുള്ള വ്യത്യാസം വിവേചിച്ചറിയുന്നത് ദൈവാത്മാവിനാല്‍ നിറയാത്തവര്‍ക്ക് അസാദ്ധ്യമാണ്. ബോധവും അവബോധവും കൂടിച്ചേരുമ്പോള്‍ ഒരു ശക്തിയായി മാറുന്നു.

പരിശുദ്ധാത്മാവ് നമ്മുടെ വഴികാട്ടിയല്ലെങ്കില്‍ നാം വെളിപ്പാട് 13 അദ്ധ്യാത്തില്‍ പറയുന്ന മൃഗ വ്യവസ്ഥയുടെ അടിമകളായി മാറും.

അതെ ഈ അന്ത്യ ഘട്ടത്തില്‍ യഹോവ ഭകക്തിയില്‍ക്കൂടിയുള്ള വിവേകബുദ്ധിയോടെ മുമ്പോട്ട് ആയിരുന്നുകൊണ്ട് ദുഷ്ടന്റെ കൈയ്യില്‍നിന്നും വിടുവിക്കപ്പെടുവാന്‍ ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.

പാസ്റ്റര്‍ ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.