194 വയസുള്ള ആമയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം കണ്ടെത്തി; മനുഷ്യരിലും പരീക്ഷണത്തിനൊരുങ്ങി ഗവേഷകര്‍

194 വയസുള്ള ആമയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം കണ്ടെത്തി; മനുഷ്യരിലും പരീക്ഷണത്തിനൊരുങ്ങി ഗവേഷകര്‍

Breaking News Europe

194 വയസുള്ള ആമയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം കണ്ടെത്തി; മനുഷ്യരിലും പരീക്ഷണത്തിനൊരുങ്ങി ഗവേഷകര്‍

ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പ്രായമുള്ള കരജീവിയാണ് ജോനാഥാന്‍ എന്ന ആമ. ബ്രിട്ടനു കീഴിലുള്ള സെന്റ് ഹെലീന സ്വീപില്‍ വളരെ രാജകീയമായി ജീവിക്കുന്ന അല്‍ഡബ്ര ഇനത്തില്‍പ്പെട്ട ആമയാണ് ജോനാഥാന്‍. വയസ് 194. ഭാരം ഏകദേശം 180 കിലോഗ്രാം.

ജോനാഥാന്റെ ഇതുവരെയുള്ള ജീവിത കാലത്തിനിടിയില്‍ നാല്‍പ്പതിലധികം യു.എസ്. പ്രസിഡന്റുമാര്‍ കടന്നുപോയി. എട്ട് ബ്രിട്ടീഷ് രാജാക്കന്മാരും.

1832 മുതല്‍ ജീവിച്ചിരിക്കുന്ന ജോനാഥാന്റെ ദീര്‍ഘായുസ്സിനെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞര്‍ ആയുര്‍ദൈര്‍ഘ്യത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്.

പ്രധാനമായും രണ്ടു കാര്യങ്ങളാണ് പഠന വിധേയമാക്കിയത്. ജോനാഥാന്റെ ജീനോം, ഡിഎന്‍എ, മീഥൈലോം എന്നിവയാണിത്.

പ്രായമാകുമ്പോള്‍ ജീനുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ജോനാഥാനില്‍ കുറവാണെന്ന് കണ്ടെത്തി.

മൈറ്റോകോണ്‍ഡ്രിയല്‍ ഊര്‍ജ്ജോല്‍പ്പാദനം നമിയന്ത്രിക്കുന്ന മേഖലകളില്‍ ഈ ക്രമമില്ലായ്മ വളരെ കുറവാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ജോനാഥാന് പ്രായമായിട്ടില്ല എന്നു തോന്നിക്കുന്ന തരത്തിലാണ് ജീനുകള്‍ കാണപ്പെട്ടത്. മൈറ്റോകോണ്‍ഡ്രിയായുടെ ക്ഷയവും ഊര്‍ജ്ജോത്പാദനവും നിയന്ത്രിക്കുന്നതിലൂടെ ദീര്‍ഘായുസ് സാദ്ധ്യമാക്കാം.

മൈറ്റോകോണ്‍ഡ്രിയായ്ക്ക് ഉണ്ടാകുന്ന പ്രായമാകലിന്റെ ആഘാതങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ സാധിച്ചേക്കാം.

ഇങ്ങനെ മനുഷ്യന്റെ ആരോഗ്യ പൂര്‍ണ്ണമായ ആയുസ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് വണ്ടര്‍ ബില്‍റ്റ് ഇന്‍ഗ്രാം കാന്‍സര്‍ സെന്ററിലെ ഗവേഷകനും പഠനത്തിനു നേതൃത്വം നല്‍കിയ സ്റ്റീഫന്‍ ക്ളാര്‍ക്ക് വ്യക്തമാക്കി.

വ്യത്യസ്ത പ്രായത്തിലുള്ള ആല്‍ഡബ്ര ആമകളുടെ മീഥൈലോമുകളുമായി ജോനാഥാന്റെ മീഥൈലോം താരതമ്യം ചെയ്തപ്പോള്‍ കാര്യമായ വ്യത്യാസങ്ങള്‍ കാണപ്പെട്ടു.

അതായത് മറ്റ് ആല്‍ഡബ്ര ആമകളിലും പ്രത്യേകതകള്‍ ഉണ്ടാകണമെന്നില്ലെന്ന് പഠനത്തില്‍ വെളിപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.