എഐ ഡോക്ടറെ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്
ആരോഗ്യ രംഗത്ത് ഒരു പുത്തന്‍ വിപ്ളവം സൃഷ്ടിച്ച് മൈക്രോസോഫ്റ്റിന്റെ എഐ ഡോക്ടര്‍ രംഗത്ത്.
ഡ്രാഗണ്‍ കോ പൈലറ്റ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തെ മൈക്രോസോഫ്റ്റ് ഡോക്ടര്‍ എന്നതിനു പകരം ആരോഗ്യ സഹായി എന്ന സങ്കല്‍പ്പത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഡോക്ടര്‍മാര്‍ക്ക് പല തരത്തിലുള്ള സഹായങ്ങള്‍ നല്‍കാന്‍ ഡ്രാഗണ്‍ കോ പൈലറ്റിനു കഴിയും.
ഡോക്ടറും രോഗിയും തമ്മിലുള്ള സംഭാഷണം തല്‍സമയം രേഖപ്പെടുത്തുക, ടാസ്ക്കുകള്‍ ഓട്ടോമേറ്റ് ചെയ്യുക, പല ഭാഷകളില്‍ പിന്തുണ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ കോ പൈലറ്റിനു കഴിയുമത്രെ.
അതുപോലെ വിശ്വസനീയവും ആധികാരികവുമായ സ്രോതസ്സുകളില്‍നിന്ന് വിവര ശേഖരണം നടത്തി ഡോക്ടര്‍മാരെ അപ്ഡേറ്റ് ആക്കാനും ഡ്രാണ്‍ കോ പൈലറ്റിനു സാധിക്കും.

