സിറിയയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര് കൊല്ലപ്പെട്ടു
ഡമാസ്ക്കസ്: സിറിയയിലെ പുതിയ ഇസ്ളാമീക ഭരണാധികാരികളുമായി ബന്ധമുള്ള സുരക്ഷാ സേനയും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷര്‍ അല്‍ അസാദിന്റെ അനുയായികളും തമ്മില്‍ രണ്ടു ദിവസമായി നടന്ന പോരാട്ടത്തിനിടയില്‍ ആയിരത്തിലധികം പേര് കൊല്ലപ്പെട്ടു.
ഇതില്‍ നല്ലൊരു ശതമാനം ക്രൈസ്തവരും ഉള്‍പ്പെടുമെന്ന് യുദ്ധ നിരീക്ഷകര്‍ പറയുന്നു.
കൊല്ലപ്പെട്ടവരില്‍ 745 സാധാരണക്കാരും നിലവിലെ സര്‍ക്കാരുമായി ബന്ധമുള്ള 125 സിറിയന്‍ സുരക്ഷാ സേനാംഗങ്ങളും , അസാദിനോടു കൂറു പുലര്‍ത്തുന്ന 148 പോരാളികളും ഉള്‍പ്പെടുന്നതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു.
അക്രമം ആയിരക്കണക്കിനു ക്രിസ്ത്യാനികളെയും അസാദിന്റെ അലവൈറ്റ് വിഭാഗത്തിലെ അംഗങ്ങളെയും അവരുടെ വീടുകള്‍ വിട്ട് ഓടിപ്പോകുവാന്‍ ഇടയാക്കിയെന്ന് നിരീക്ഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ഥിരീകരിച്ചു.
ഭരണകക്ഷിയായ ഹയാത്ത് തഹിമീര് അല്‍-ഷാം (എച്ച്ടിഎസ്) ഗ്രൂപ്പിന്റെ ജിഹാദികള്‍ എന്നു വിളിക്കപ്പെടുന്ന ഇസ്ളാമിക പോരാളികള്‍ ഒരു ദിവസം 100-ലധികം ക്രിസ്ത്യാനികളെ കൊന്നൊടുക്കിയതായി ചില വാര്‍ത്താ ഉറവിടങ്ങള്‍ വെളിപ്പെടുത്തി.
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തതായി പറയപ്പെടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. എങ്കിലും അത് സ്വതന്ത്രമായി സ്ഥിരീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
സിറിയയിലെ ദുര്‍ബ്ബലരായ ക്രിസ്ത്യാനികള്‍ക്കും അവിടത്തെ മതന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക. സിഇഎ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ എക്സില്‍ കുറിച്ചു.

