1.2 കോടി രൂപയുടെ സ്വര്‍ണ്ണ ഷര്‍ട്ടിട്ട് വാര്‍ത്ത സൃഷ്ടിച്ച പൂനെക്കാരന്‍ കൊല്ലപ്പെട്ടു

Breaking News India Top News

1.2 കോടി രൂപയുടെ സ്വര്‍ണ്ണ ഷര്‍ട്ടിട്ട് വാര്‍ത്ത സൃഷ്ടിച്ച പൂനെക്കാരന്‍ കൊല്ലപ്പെട്ടു
പൂനെ: സ്വര്‍ണ്ണ ഷര്‍ട്ട് ധരിച്ച് വാര്‍ത്ത സൃഷ്ടിച്ച മഹാരാഷ്ട്ര പൂനെ സ്വദേശിയായ ബിസിനസുകാരന്‍ കൊല്ലപ്പെട്ടു.

ചിട്ടിക്കമ്പനി ഉടമയായ ദത്താത്രേയ ഫുഗെയാണ് (44) ദിഗിയിലെ ഭാരതാത്വ നഗറിലേക്കുള്ള വഴിയില്‍വച്ചു കൊല്ലപ്പെട്ടത്.

വീട്ടില്‍ വന്ന് ഭര്‍ത്താവിനെ പുറത്തേക്കു വിളിച്ചു കൊണ്ടുപോയ ഒരു സംഘം ആളുകളാണ് കല്ലും മൂര്‍ച്ചയുള്ള ആയുധങ്ങളുംകൊണ്ട് ആക്രമണം നടത്തിയതെന്ന് ദത്താത്രേയയുടെ ഭാര്യയും മുന്‍ നഗരസഭാ കൗണ്‍സിലറുമായ സീമ പറഞ്ഞു.

1.2 കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണംകൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ധരിച്ച ദത്താത്രേയ ലോക മാദ്ധ്യമങ്ങളില്‍പ്പോലും നേരത്തേ വര്‍ത്തയായിരുന്നു. മൂന്നര കിലോഗ്രാം ഭരമുള്ള 22 കാരറ്റിന്റെ സ്വര്‍ണ്ണമാണ് ഇയാളുടെ ഷര്‍ട്ടില്‍ ഉണ്ടായിരുന്നത്.

ചിട്ടി കമ്പനി നടത്തുന്ന ദത്താത്രേയ നിരവധി പേരില്‍നിന്നും പണം നിക്ഷേപമായി സ്വീകരിച്ചശേഷം തിരിമറി നടത്തിയിരുന്നതായി നേരത്തേതന്നെ ആരോപണമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതായിരിക്കാം കൊലയ്ക്കു കാരണമായതെന്നാണ് പോലീസിന്റെ നിഗമനം.

ശരത് പവാറിന്റെ പാര്‍ട്ടിയായ എന്‍ ‍.സി.പി.യുടെ പ്രാദേശിക നേതാവ് കൂടിയായിരുന്ന ദത്താത്രേയ 2013 ജനുവരിയിലായിരുന്നു സ്വര്‍ണ്ണ ഷര്‍ട്ട് നിര്‍മ്മിച്ച് ധരിച്ച് വാര്‍ത്ത സൃഷ്ടിച്ചത്.

ദത്താത്രേയ ഫുഗെയെ വധിച്ചത് മകന്‍ ശുഭം ഫുഗെയുടെ സുഹൃത്തുക്കളാണെന്നും സംഭവത്തില്‍ 5 പേരെ അറസ്റ്റു ചെയ്തുവെന്നും പോലീസ് അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.