ലിവിംഗ് ടുഗതര്‍ ബന്ധം വിവാഹമല്ല: ഹൈക്കോടതി
കൊച്ചി: ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ വിവാഹമല്ലെന്നു ഹൈക്കേടതി. പങ്കാളിയെ ഭര്‍ത്താവെന്നു പറയാനാകില്ലെന്നും നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവാണെന്നു പറയാനാകുവെന്നും ഇത്തരം ബന്ധങ്ങളില്‍ പങ്കാളിയെന്നേ പറയാനാകുവെന്നും കോടതി വ്യക്തമാക്കി.
ലിവിങ് ടുഗതര്‍ ജീവിതം നയിച്ചുവന്ന എറണാകുളം സ്വദേശിയായ യുവാവിനെതിരെ പങ്കാളിയായിരുന്ന യുവതി നല്‍കിയ പരാതിയിന്മേല്‍ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഢന കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവ്, ഭാര്യ എന്നിങ്ങനെയുള്ള പ്രയോഗത്തിന്റെ പരിധിയില്‍ വരികയുള്ളു.
പങ്കാളിയില്‍നിന്നോ ബന്ധുക്കളില്‍നിന്നോ ശാരീരിക മാനസിക പീഢനം ഉണ്ടായാല്‍ ഗാര്‍ഹിക പീഢനത്തിന്റെ പരിധിയില്‍ വരില്ല. ഐപിസി 498 എ പ്രകാരം കേസെടുക്കാനും ആവില്ല.
ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം സ്വദേശിയായ യുവാവാണു തനിക്കെതിരെ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഢന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പരാതി നല്‍കിയ യുവതിയുമായി ലിവിങ് ടുഗതര്‍ ബന്ധത്തിലായിരുന്നു യുവാവ്.
ഈ ബന്ധം പിന്നീട് ഉലഞ്ഞു. യുവതിയുടെ പരാതിയില്‍ പോലീസ് ഗാര്‍ഹിക പീഢനത്തിനു കേസെടുത്തു. ഇതു നിയമപരമല്ലെന്നു യുവാവ് വാദിച്ചു.
ഇത് അംഗീകരിച്ചാണ് കേസ് റദ്ദാക്കി കോടതി സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്.