ഇന്ത്യയില്‍ 50 ശതമാനം പേര്‍ക്കും ജീവിത ശൈലി രോഗം
ന്യൂഡെല്‍ഹി: ഇന്ത്യയിലെ 50 ശതമാനത്തിലേറെ പേരും ജീവിതശൈലീ രോഗമുള്ളവരാണെന്ന് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (എന്‍എസ്ഒ) സര്‍വ്വേ റിപ്പോര്‍ട്ട്.
രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളാണ്് കൂടുതലായുള്ളത്.
2017-18-ല്‍ ഇത് 31 ശതമാനം ആയിരുന്നു. 1.4 ലക്ഷം വീടുകളില്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍വ്വേ നടത്തിയത്.
പുരുഷന്മാരേക്കാള് സ്ത്രീകളാണ് കൂടുതലും അസുഖ ബാധിതര്‍.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് വര്‍ദ്ധിപ്പിച്ചു.
അസുഖം ബാധിക്കുന്നവരില്‍ ഏറെയും മുതിര്‍ന്നവരാണ്.

