മനുഷ്യ ശരീരത്തിലെ പുതിയ അവയവം തിരിച്ചറിഞ്ഞു; കാന്‍സര്‍ ചികിത്സയില്‍ വിപ്ളവം കുറിക്കും

Breaking News Features Health

മനുഷ്യ ശരീരത്തിലെ പുതിയ അവയവം തിരിച്ചറിഞ്ഞു; കാന്‍സര്‍ ചികിത്സയില്‍ വിപ്ളവം കുറിക്കും
ന്യുയോര്‍ക്ക്: മനുഷ്യ ശരീരത്തില്‍ പുതുതായി കണ്ടെത്തിയ ഇന്റര്‍സ്റ്റിഷ്യം എന്ന അവയവം കാന്‍സര്‍ ചികിത്സയില്‍ വിപ്ളവം സൃഷ്ടിക്കുമെന്നു ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിക്കുന്ന.

തൊലിക്കടിയില്‍ അവയവങ്ങളെ പൊതിഞ്ഞു കാണപ്പെടുന്ന കോശങ്ങളുടെ പാളിയാണ് ഇന്റര്‍സ്റ്റിഷ്യും. കട്ടികൂടിയ കോശപാളി മാത്രമായിട്ടായിരുന്നു വൈദ്യശാസ്ത്രം ഇതുവരെയും ഇതിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഈ ദ്രവങ്ങള്‍ നിറഞ്ഞ അറകളുടെ അതിബ്രഹത്തായ ഒരു ശൃംഘലയാണെന്നാണ് ഇപ്പോള്‍ തിരച്ചറിഞ്ഞിരിക്കുന്നത്.

ശരീരകോശങ്ങളെ ആഘാതങ്ങളില്‍നിന്നും സംരക്ഷിക്കുന്ന ഒരു ഷോക് അബ്സോര്‍ബര്‍ ആയിട്ടാണ് ഈ അവയവം സാധാരണയായി പ്രവര്‍ത്തിക്കുന്നത്. അതേസമയം തന്നെ, ഈ കുഞ്ഞറകള്‍ കൂടിച്ചേര്‍ന്ന് ശരീരത്തിനുള്ളില്‍ ഒരു ദ്രവത രൂപീകരിക്കപ്പെടുന്നുണ്ട്. ഈ വഴിയിലൂടെ കോശങ്ങള്‍ക്ക് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്താനാകും. ഇതില്‍ കാന്‍സര്‍ കോശങ്ങളും ഉള്‍പ്പെടും.

ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടിത്തമായി ഇതിനെ വിശ്വസിക്കുന്നു. ഇന്റര്‍സ്റ്റിഷ്യല്‍ ദ്രവത എടുത്തു പരിശോധിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ നിര്‍ണയം സാദ്ധ്യമാകും. ന്യുയോര്‍ക്ക് സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍ ‍.

ഒരു വ്യക്തിയിലെ കാന്‍സര്‍ രോഗം വ്യാപിച്ചിട്ടുണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധനയ്ക്കിടയില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്റര്‍സ്റ്റിഷ്യുവിലേക്ക് ഗവേഷകര്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ ഇടയായത്.