ഹൌസ് ചര്‍ച്ച് നയിക്കുന്നതിനു പാസ്റ്ററെയും സഹോദരനെയും സിഖ് യോദ്ധാക്കള്‍ വെട്ടി പരിക്കേല്‍പ്പിച്ചു

ഹൌസ് ചര്‍ച്ച് നയിക്കുന്നതിനു പാസ്റ്ററെയും സഹോദരനെയും സിഖ് യോദ്ധാക്കള്‍ വെട്ടി പരിക്കേല്‍പ്പിച്ചു

Breaking News India

പഞ്ചാബില്‍ ഹൌസ് ചര്‍ച്ച് നയിക്കുന്നതിനു പാസ്റ്ററെയും സഹോദരനെയും സിഖ് യോദ്ധാക്കള്‍ വെട്ടി പരിക്കേല്‍പ്പിച്ചു

അമൃത്സര്‍: പഞ്ചാബില്‍ യേശുക്രിസ്തുവിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ ഒരു കൂട്ടം യോദ്ധാക്കളായ സിഖുകാര്‍ പാസ്റ്ററെയും സഹോദരനെയും വാളുകൊണ്ടു വെട്ടി പരിക്കേല്‍പ്പിച്ചു.

ഏപ്രില്‍ 18-ന് വ്യാഴാഴ്ച അമൃത്സര്‍ ജില്ലയിലെ സുല്‍ത്താന്‍ വിന്‍ഡ് ഗ്രാമത്തില്‍ ഒരു ഹൌസ് ചര്‍ച്ച് ആരാധന നയിക്കുന്ന പാസ്റ്റര്‍ ഗുര്‍ജിത് സിംഗിനേയും ഇളയ സഹോദരന്‍ ഗുര്‍ദീപ് സിംഗിനെയുമാണ് ആക്രമിച്ചത്.

പരമ്പരാഗത നിഹിംഗ് യോദ്ധാ ഗ്രൂപ്പില്‍പ്പെട്ട നാല് സിഖുകാര്‍ രാവിലെ 9 മണിക്ക് ഒരു പ്രാര്‍ത്ഥനാ യോഗം ആരംഭിക്കുവാന്‍ പോകുന്ന വീട്ടിനു പുറത്ത് നില്‍ക്കുകയായിരുന്ന ഗുര്‍ദീപ്സിംഗിന്റെ അടുക്കലെത്തി ഇവിടെ പള്ളികള്‍ നടത്തരുതെന്നും ആളുകളെ മതം മാറ്റരുതെന്നും ഞങ്ങള്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും നിങ്ങള്‍ അനുസരിച്ചില്ല എന്നു പറഞ്ഞ് വാളും കത്തിയുമായി ആക്രമിച്ചു.

ബഹളം കേട്ട് പാസ്റ്റര്‍ ഗുര്‍ജിത് സിംഗും ഭാര്യ കൌറും മറ്റൊരു വിശ്വാസി ഗുര്‍ജിത് റിങ്കുവും പുറത്തിറങ്ങി ഗുര്‍ദീപിനെ രക്ഷിക്കാന്‍ ശ്രമിച്ചു. ഈ സമയം അക്രമികള്‍ പെട്ടന്നു പാസ്റ്ററുടെ നേര്‍ക്ക് തിരിയുകയും വാളുകൊണ്ടു വെട്ടുകയും ചെയ്തു. തലയ്ക്കു നേരെ വന്ന വാള്‍ പാസ്റ്റര്‍ കൈകൊണ്ടു തടയാന്‍ ശ്രമിച്ചു.

കൈയ്യിലും തലയിലും കൈപ്പത്തിയിലും ഗുരുതരമായി മുറിവേറ്റു. തള്ളവിരല്‍ അറ്റുപോയി. ഗുര്‍ദീപും തലയ്ക്കു വീശിയ വാള്‍ കൈകൊണ്ടു തടയാന്‍ ശ്രമിച്ചു. അക്രമികള്‍ ഇരുവരെയും അസഭ്യം പറയുകയും ഗ്രാമവാസികളെ മതപരിവര്‍ത്തനം ചെയ്യിച്ചു എന്നു പറഞ്ഞായിരുന്നു ആക്രമണമെന്നും കൌര്‍ ക്രിസ്ത്യന്‍ മാധ്യമത്തോടു പറഞ്ഞു.

മുമ്പ് രണ്ടു തവണ ഭര്‍ത്താവിനു നേരെ ഭീഷണിയുണ്ടായിരുന്നതായും കൌര്‍ പറഞ്ഞു. മാരകമായി പരിക്കേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രികള്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു സഹോദരങ്ങളെ അമൃത്സറിലെ സ്വകാര്യ അമന്‍ദീപ് ആശുപത്രിയില്‍ എത്തിച്ചു. പാസ്റ്റര്‍ക്ക് ഒരു യൂണിറ്റ് രക്തം നല്‍കേണ്ടി വന്നു.

മുന്നോട്ടുള്ള ചികിത്സയ്ക്ക് ആദ്യം പണം നല്‍കണമെന്ന് ആശുപത്രിക്കാര്‍ പറഞ്ഞു. ഇതിനു നിവൃത്തിയില്ലാത്തതിനാല്‍ ഉടന്‍തന്നെ അവരെ അമൃത്സറില്‍നിന്നും 90 മൈല്‍ അകലെയുള്ള ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു.

രാത്രിയില്‍തന്നെ ഗുര്‍ദീപ് സിംഗിന്റെ തല സ്കാന്‍ ചെയ്തു. മുറിവു തുന്നിക്കെട്ടി അടുത്ത ദിവസം രണ്ടു പേരുടെയും കൈകളിലെ മുറിവുകള്‍ക്ക് ശസ്ത്രക്രീയ ചെയ്തു.

ആഴത്തിലുള്ള മുറിവുകളാണ് ഇരുവര്‍ക്കുമുണ്ടായത്. സുല്‍ത്താന്‍വിന്‍ഡ് ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവരാണ് സഹോദരങ്ങള്‍. പാസ്റ്റര്‍ സിംഗിന്റെയും കൌറിന്റെയും 8,2 വയസ്സുള്ള രണ്ട് ആണ്‍മക്കളും കുര്‍ദീപ് സിംഗിന്റെയും ഭാര്യയുടെയും 8,11,18 വയസ്സുള്ള മക്കളുമായി ഇരു കുടുംബങ്ങളും ഒരു വീട്ടിലാണ് താമസിച്ചു വന്നത്.

ഇരുവരും ചേര്‍ന്നാണ് സുവിശേഷ പ്രവര്‍ത്തനങ്ങളും സഭാ ആരാധനയും നടത്തുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഹൌസ് ചര്‍ച്ച് നടത്തി വരുന്നു. ദൈവമക്കളുടെ പ്രാര്‍ത്ഥനയും സഹകരണവും ചോദിക്കുന്നു.