ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായി തെറ്റായ പ്രാചാരണങ്ങള്‍ നടക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട്.
ഇന്ത്യയെ അമേരിക്ക വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് വിമര്‍ശിക്കുന്നത്. ഇന്ത്യയില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഇതില്‍ പ്രധാനമായും മണിപൂരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ സംബന്ധിച്ചാണ് സൂചിപ്പിക്കുന്നത്. അറുപതിനായിരത്തിലധികം പേര്‍ക്ക് വീട് വിടേണ്ടതായി വന്നു.
ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അക്രമമോ ഭീഷണിയോ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാകുന്നുവെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.