ഐപിസി യുഎഇ റീജിയന്‍ കണ്‍വന്‍ഷന്‍ ഷാര്‍ജയില്‍

ഐപിസി യുഎഇ റീജിയന്‍ കണ്‍വന്‍ഷന്‍ ഷാര്‍ജയില്‍

Breaking News Middle East

ഐപിസി യുഎഇ റീജിയന്‍ കണ്‍വന്‍ഷന്‍ ഷാര്‍ജയില്‍
ഷാര്‍ജ: ഐപിസി യു.എ.ഇ. റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 18-20 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ മെയിന്‍ ഹാളില്‍ നടക്കും.

ദിവസവും വൈകിട്ട് 8-10 വരെ നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍ ടി.ഡി. ബാബു പ്രസംഗിക്കും. നവംബര്‍ 23-ന് ഷാര്‍ജ വര്‍ഷിപ് സെന്ററില്‍ പാസ്റ്റേഴ്സ് ഫാമിലി കോണ്‍ഫ്രന്‍സും, ഡിസംബര്‍ 2-ന് രാവിലെ 9 മുതല്‍ യൂണിയന്‍ ചര്‍ച്ചില്‍ റീജിയന്‍ ആരാധനയും നടക്കും.

ഈ യോഗങ്ങളില്‍ പാസ്റ്റര്‍ റ്റി.ഡി. ബാബു മുഖ്യാതിഥി ആയിരിക്കും.
39 സഭകളാണ് യു.എ.ഇ. റീജിയനിലുള്ളത്. പാസ്റ്റര്‍ രാജന്‍ ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റര്‍ അലക്സ് ഏബ്രഹാം (സെക്രട്ടറി), വര്‍ഗീസ് ജേക്കബ് (ട്രഷറര്‍ ‍) എന്നിവരടങ്ങിയ വിപുലമായ കമ്മറ്റി നേതൃത്വം നല്‍കും.

2 thoughts on “ഐപിസി യുഎഇ റീജിയന്‍ കണ്‍വന്‍ഷന്‍ ഷാര്‍ജയില്‍

Comments are closed.