തോക്കുധാരികള്‍ കൂട്ടക്കൊല നടത്തുമ്പോള്‍ ഗര്‍ഭിണി ഭയന്ന് ചര്‍ച്ചില്‍ പ്രസവിച്ചു
അബുജ: ഇസ്ളാമിക തീവ്രവാദികള്‍ മധ്യ നൈജീരിയായിലെ ഒരു ഗ്രാമത്തില്‍ കഴിഞ്ഞ മാസം നടത്തിയ മാരകമായ ആക്രമണത്തിനിടയില്‍ ഗര്‍ഭിണിയായ ഒരു അമ്മ പ്രസവിക്കാന്‍ നിര്‍ബന്ധിതയായി.
വെടിവെയ്പ്പും അരാജകത്വവും കാരണം അമ്മയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടുവെന്ന് ക്രിസ്ത്യന്‍ ചാരിറ്റിയായ ഹ്യുമാനിറ്ററിയന്‍ എയ്ഡ് റിലീഫ് ട്രസ്റ്റ് (എച്ച്എആര്‍ടി) പറയുന്നു.
ബ്ളെസ്സിംഗ് തന്റെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുമ്പോഴാണ് മോട്ടോര്‍ സൈക്കിളുകളിലെത്തിയ ആയുധധാരികളായ പുരുഷന്മാര്‍ പ്ളേറ്റോ സംസ്ഥാനത്തിലെ ക്രിസ്ത്യന്‍ താമസക്കാരുടെ ഭൂമിയിലേക്ക് ഇരച്ചു കയറുകയും താമസക്കാര്‍ക്കു നേരെ വെടിവെയ്ക്കുകയും വീടുകള്‍ കത്തിക്കുകയും ചെയ്തു.
പരിഭ്രാന്തിയിലായ താമസക്കാര്‍ ജീവനുംകൊണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. കഠിനമായ സമ്മര്‍ദ്ദം ശരീരത്തെ നേരത്തെ പ്രസവിക്കാന്‍ കാരണമാക്കുന്ന അവസ്ഥയാണ് ബ്ളസ്സിക്കുണ്ടായത്.
എന്റെ കുഞ്ഞ് വരരുതെന്ന് ഞാന്‍ അപേക്ഷിച്ചു. എച്ച്എആര്‍ട്ടിന്റെ പ്രതിനിധിയോട് സംസാരിക്കവേ അവര്‍ പറഞ്ഞു. വെടിയുണ്ടകള്‍ ചുറ്റും പാഞ്ഞപ്പോള്‍ മൂന്നു വയസ്സുള്ള മകനെയും എടുത്തുകൊണ്ട് ആ അമ്മ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയി.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിന്റെ ആഘാതത്തില്‍ ശാരീരിക ക്ളേശം അനുഭവപ്പെട്ടു. ഒപ്പം പ്രസവ വേദനയും. അവള്‍ അടുത്തുള്ള ഒരു പള്ളിയിലേക്ക് അഭയം തേടി.
അവിടെ ഒരു നൈജീരിയന്‍ പട്ടാളക്കാരന്‍ അഭയം പ്രാപിച്ചവരെ സംരക്ഷിക്കുന്നുണ്ടായിരുന്നു. വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. വൈദ്യ സഹായവും ലഭ്യമല്ലായിരുന്നു.
അവള്‍ ചര്‍ച്ചില്‍ വേദനാജനകമായ അവസ്ഥയില്‍ കുഞ്ഞിനെ പ്രസവിക്കാനിടയായി. അമ്മായിയമ്മയാണ് സഹായിച്ചത്.
ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞ് പിറന്നു. അന്നത്തെ ആക്രമണത്തില്‍ 52 പേരാണ് കൊല്ലപ്പെട്ടത്.

