"ഞങ്ങള്‍ സത്യം കണ്ടെത്തി; യേശുവിന്റെ സന്ദര്‍ശനങ്ങള്‍ക്കുശേഷം'' മൂന്നു മുന്‍ മുസ്ളീം യുവതികള്‍

“ഞങ്ങള്‍ സത്യം കണ്ടെത്തി; യേശുവിന്റെ സന്ദര്‍ശനങ്ങള്‍ക്കുശേഷം” മൂന്നു മുന്‍ മുസ്ളീം യുവതികള്‍

Breaking News Middle East

“ഞങ്ങള്‍ സത്യം കണ്ടെത്തി; യേശുവിന്റെ സന്ദര്‍ശനങ്ങള്‍ക്കുശേഷം” മൂന്നു മുന്‍ മുസ്ളീം യുവതികള്‍

സ്ത്രീകളുടെ അവകാശങ്ങള്‍ അല്ലെങ്കില്‍ അവയുടെ അഭാവം നൂറ്റാണ്ടുകളായി ഇസ്ളാം മതത്തിനുള്ളില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയായിട്ടുണ്ട്. 2022 സെപ്റ്റംബറില്‍ ലോകത്തെ ഞെട്ടിച്ച ഒരു കുര്‍ദ്ദിഷ്-ഇറാനിയന്‍ യുവതി ജിന മഗ്സ അമിനിയുടെ ദാരുണമായ മരണം അനുചിതമായ വസ്ത്രം ധരിച്ചു എന്നാരോപിച്ച് ഇറാനിയന്‍ അധികൃതര്‍ അറസ്റ്റു ചെയ്ത അമിനിയെ പോലീസ് വാനില്‍ വച്ച് ക്രൂരമായി മര്‍ദ്ദനത്തിനിടയാക്കുകയും ഗുരുതരമായ പരിക്കുകള്‍മൂലം മൂന്നാം നാള്‍ മരണത്തിനു കീഴടങ്ങിയ സംഭവം.

ഇതേത്തുടര്‍ന്ന് ഇറാനിലുടനീളം പ്രതിഷേധങ്ങളുടെ ഒരു തരംഗത്തിന് തിരികൊളുത്തി. സ്ത്രീകള്‍ ഹിജാബുകള്‍ ബാനറുകള്‍ പോലെ ഉയര്‍ത്തി ജിന്‍ ജിയാന്‍ ആദാദി (സ്ത്രീ ജിവിതം സ്വതന്ത്ര്യം) എന്നു വിളിച്ചുകൊണ്ട് തെരുവുകളെ ഇളക്കി മറിച്ച് പ്രക്ഷോഭം- ഞാന്‍ സത്യം കണ്ടെത്തി എന്ന പുതിയ പരിപാടിയെക്കുറിച്ചുള്ള ശക്തമായ ഒരു വട്ടമേശ ചര്‍ച്ചയില്‍ ഈ വിഷയങ്ങള്‍ ആഴത്തില്‍ പരിശോധിക്കാന്‍ ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനികളായ മൂന്നു യുവതികള്‍ ഒത്തുകൂടി.

സ്വപ്നങ്ങളും ദര്‍ശനങ്ങളും പോലുള്ള അമാനുഷിക കാരണങ്ങളിലൂടെ ഇറാനിലെമ്പാടുമുള്ള മുസ്ളീങ്ങള്‍ക്ക് യേശുക്രിസ്തു എങ്ങനെ സ്വയം വെളിപ്പെടുത്തുന്നു എന്നതിന്റെ അനുഭവങ്ങള്‍ പങ്കീടാനായി ഒരു ആത്മീകവേദി.

ഇസ്ളാമിലെ സ്ത്രീകള്‍ എന്ന നിലയില്‍ അവര്‍ നേരിട്ട കഠിനമായ അസമത്വങ്ങളെ അഭിമുഖീകരിക്കുന്നതിലെയും വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കിട്ട രണ്ട് ഇറാനിയന്‍ യുവതികളായ യാസ്ര ലാര്‍ക്കി, നിക്ത മുസ്സല്‍വൈറ്റ്, നെതര്‍ലാല്‍ഡില്‍നിന്നുള്ളള്ള സമീറ മാലിഖ് എന്നിവരാണ് പങ്കെടുത്തവര്‍.

പുരുഷന്മാരുടേതിനു തുല്യമായ അവകാശങ്ങള്‍ എനിക്കില്ലെന്നും സ്ത്രീകളെ താഴ്ന്നവരായി കാണുന്ന സമൂഹം ഒരു രണ്ടാം തരം മനുഷ്യരേപ്പോലെ- ഒരു ആണ്‍കുട്ടി ജനിക്കുമ്പോള്‍ വളരെയധികം ആഘോഷം ഉണ്ടാകും. എന്നാല്‍ ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഒരു ആവേശവും ഇല്ല ഇത് വളരെ സങ്കടകരമാണ്.

ഇത് എന്നെ ചിന്തിപ്പിച്ചു. അങ്ങനെ ക്രിസ്തുമതത്തിലേക്ക് കടന്നു വരുവാടിയായി. ലാര്‍ക്കി പറഞ്ഞു.

പഠനകാലത്ത് മയക്കുമരുന്നിന്റെ വലയത്തില്‍ നിന്നും രക്ഷപെടാനായി തന്റെ അമ്മ അമേരിക്കയില്‍ നിന്നും മാതൃരാജ്യമായ ഇറാനിലേക്കു തന്നെ പറഞ്ഞുവിട്ടു. ഇറാനില്‍ ആയിരുന്നപ്പോള്‍ ഒരു സ്വപ്നത്തില്‍ ഒരു പള്ളിയില്‍ നീല വസ്ത്രം ധരിച്ച യേശു നില്‍ക്കുന്നത് അവള്‍ കണ്ടു.

അവന്‍ നിക്തയോട് എന്നെ അനുഗമിക്ക, ആ ദിവ്യ രക്തം നിക്തയെ ക്രിസ്തുവിന്റെ പൈതലാക്കിത്തീര്‍ത്തു. സമീറയുടെ കുടുംബം മെറോക്കില്‍നിന്നുള്ളതാണ്. 29-ാം വയസില്‍ ഒരു ഭയാനകമായ അനുഭവം ഉണ്ടായി. അവള്‍ കിടക്കയില്‍ കിടക്കുകയായിരുന്നു. പെട്ടന്ന് അവളുടെ ശരീരം മുഴുവന്‍ ഒരു കനത്ത ചൂട് പടര്‍ന്നു.

താന്‍ മരിക്കാന്‍ പോവുകയാണെന്ന് അവള്‍ കരുതി. ദൈവമേ നീ എന്നെ രക്ഷിച്ചാല്‍ നീ ആഗ്രഹിക്കുന്നതെന്തും ഞാന്‍ ചെയ്യും. എന്ന് അവള്‍ നിലവിളിച്ചു. മുറി മുഴുവന്‍ ഒരു വെളിച്ചം നിറഞ്ഞു.

പിറ്റേന്ന് അവള്‍ ഉണര്‍ന്നപ്പോള്‍ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത സമാധാനം അവള്‍ക്കുണ്ടായിരുന്നു. സത്യം തേടിയുള്ള യാത്രയില്‍ 8 മാസത്തെ ബൈബിളും ഖുറാനും തമ്മിലുള്ള അന്തരം പഠിച്ചു.

അവര്‍ വീണ്ടും ഒരു ശബ്ദം കേട്ടു സമീറ ഈ മുഴുവന്‍ പഠനവും നിര്‍ത്തുക നീന നിന്റെ ജീവിതകാലം മുഴുവന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് എന്നെയാണ്.

ദൈവസ്നേഹത്തിന്റെ ഒരു തരംഗം അവളുടെ മേല്‍ വന്നു. അവള്‍ യേശുവിനെ കൂടുതല്‍ കൂടുതല്‍ അറിയാന്‍ തുടങ്ങി.