അമേരിക്കയില്‍ 500 ജയില്‍ അന്തേവാസികള്‍ രക്ഷിക്കപ്പെട്ടു

അമേരിക്കയില്‍ 500 ജയില്‍ അന്തേവാസികള്‍ രക്ഷിക്കപ്പെട്ടു

Breaking News USA

അമേരിക്കയില്‍ 500 ജയില്‍ അന്തേവാസികള്‍ രക്ഷിക്കപ്പെട്ടു
ഡാളസ്: അമേരിക്കയില്‍ ഒരു മെഗാചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജയിലില്‍ നടത്തിയ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായി സ്ത്രീകളും പുരുഷന്മാരുമായി 500 അന്തേവാസികള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി ഹൃദയത്തില്‍ സ്വീകരിച്ചു.

ടെക്സാസില്‍ ഡാളസിലെ മെഗാചര്‍ച്ചായ ഗേറ്റ് വേ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായ റോബര്‍ട്ട് മോറിസ് ജനുവരി 3-ന് ഞായറാഴ്ച നടത്തുന്ന സഭായോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 30,000 അംഗങ്ങളുള്ള സഭയാണ് ഗേറ്റ് വേ ചര്‍ച്ച്.

ജയില്‍ അനേതാവാസികളോട് സുവിശേഷം പങ്കുവെയ്ക്കാനും അവര്‍ക്ക് ആരാധിക്കുവാനും ആന്‍ഡേഴ്സണ്‍ കൌണ്ടിയിലെ മാക്സിമം സെക്യൂരിട്ടി പ്രിസണില്‍ (ഏറ്റവും കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള ജയില്‍ ‍) കൊഫീല്‍ഡ് യൂണിറ്റില്‍ 2018 നവംബര്‍ മാസത്തില്‍ നടചന്ന ആദ്യ പ്രാര്‍ത്ഥനാ യോഗത്തില്‍ 650 അന്തേവാസികള്‍ പങ്കെടുത്തിരുന്നു.

പിന്നീട് തുടര്‍ച്ചയായി നടത്തിയ ആത്മീയ യോഗങ്ങളിലാണ് 500 തടവു പുള്ളികള്‍ മാനസാന്തരപ്പെട്ടു ക്രിസ്തുവിങ്കലേക്കു കടന്നു വരുവാനിടയായത്. ഗേറ്റ്വേ ചര്‍ച്ചിലെ പാസ്റ്റര്‍മാരും വിശ്വാസികളും ഐക്യമായി പ്രാര്‍ത്ഥിക്കുകയും ക്രിസ്തുവിങ്കലേക്ക് ആത്മാക്കളെ ആദായപ്പെടുത്തുവാനുള്ള ആത്മഭാരവും കൂടി വര്‍ദ്ധിച്ചപ്പോഴാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചത്.

ആദ്യ സഭായോഗത്തില്‍ ഇവിടെ വചനം പ്രസംഗിച്ചത് പാസ്റ്റര്‍ ജിമ്മി ഇവാന്‍സായിരുന്നു. മുമ്പ് കുറ്റവാളിയായി ജയില്‍ശിക്ഷ അനുഭവിച്ചു രക്ഷിക്കപ്പെട്ടു കര്‍ത്തൃവേലയിലായിരിക്കുന്ന പാസ്റ്റര്‍ സ്റ്റീഫന്‍ വില്‍സനാണ് പ്രിസണ്‍ കാമ്പസിലെ കൊഫീല്‍ഡ് യൂണിറ്റില്‍ രൂപംകൊണ്ട ദൈവസഭയുടെ പാസ്റ്റര്‍ ‍.

“എന്റെ ആദ്യ ആത്മീക മീറ്റിംഗ് 7 വര്‍ഷം മുമ്പ് ഗേറ്റ് വേ സഭയില്‍വച്ച് നടന്നു. അന്നുമുതല്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു” പാസ്റ്റര്‍ സ്റ്റീഫന്‍ പറഞ്ഞു. ഏക്കറു കണക്കിനു വിസ്തീര്‍ണമുള്ള മാക്സിമം സെക്യൂരിറ്റി പ്രിസണ്‍ ടെക്സാസിലെ ഏറ്റവും വലിയ കുറ്റമറ്റ ജ്യിലാണ് . 4000 കുറ്റവാളികള്‍ ഇവിടെ കഴിയുന്നു. എല്ലാ ഞായറാഴ്ചകളിലും ഇവിടെ സഭാ ആരാധന നടക്കുന്നു.

സ്ക്ഷിക്കപ്പെട്ട അന്തേവാസികള്‍ തന്നെയാണ് ഗാന ശുശ്രൂഷ നിര്‍വ്വഹിക്കുന്നത്. ജയില്‍ വസ്ത്രം ധരിച്ചു തന്നെയാണ് ഇവര്‍ കര്‍ത്താവിനെ ആരാധിക്കുന്നത്. ഇവിടെ വര്‍ഷങ്ങളായി കഴിയുന്ന കുറ്റവാളികളില്‍ നല്ലൊരു ശതമാനം പേരും തങ്ങളുടെ സ്വന്തം വീട്ടുകാരോ നാട്ടുകാരോ മറന്നവരാണ്.

എന്നാല്‍ ഒരിക്കലും മറക്കാത്ത നിത്യ ദൈവം, സ്നേഹവാനായ ദൈവം ഇവരെ തേടിയെത്തി. അവരുടെ പാപങ്ങള്‍ ക്ഷമിച്ചു ആശ്വസിപ്പിച്ചു. ഇതുപോലെയുള്ള നിരവധി മാക്സിമം സെക്യൂരിറ്റി പ്രിസണനുകളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള ശ്രമത്തിലാണ് ഗേറ്റ്വേ ചര്‍ച്ച്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.