"ഞാന്‍ ദിവസവും പ്രാര്‍ത്ഥനകളില്‍ അന്യഭാഷകളില്‍ സംസാരിക്കും''

“ഞാന്‍ ദിവസവും പ്രാര്‍ത്ഥനകളില്‍ അന്യഭാഷകളില്‍ സംസാരിക്കും”

Breaking News Europe

“ഞാന്‍ ദിവസവും പ്രാര്‍ത്ഥനകളില്‍ അന്യഭാഷകളില്‍ സംസാരിക്കും” കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
കാന്റര്‍ബറി:

ദിവസവും 5 മണിക്കു തുടങ്ങുന്ന പ്രഭാത പ്രാര്‍ത്ഥനകളില്‍ ഞാന്‍ അന്യഭാഷകളില്‍ സംസാരിക്കാറുണ്ടെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ പരമോന്നത അദ്ധ്യക്ഷന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പ്രീമിയം ക്രിസ്ത്യന്‍ റേഡിയോയിലൂടെയാണ് തന്റെ ആത്മീക രഹസ്യം വെളിപ്പെടുത്തിയത്.

എന്റെ പ്രഭാത പ്രാര്‍ത്ഥനയോടെ എന്റെ ദിവസം ആരംഭിക്കുന്നു. ഇത് വ്യക്തിപരമായ പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനാ സമയത്ത് ഞാന്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞ് അന്യഭാഷകളില്‍ സംസാരിക്കാറുണ്ട്. എന്നമാല്‍ മറ്റു പൊതു പ്രാര്‍ത്ഥനകളില്‍ ഇങ്ങനെ അന്യഭാഷകളില്‍ സംസാരിക്കാറുമില്ല. അന്യഭാഷകളില്‍ സംസാരിക്കുമ്പോള്‍ അളക്കാനാകാത്ത ആനന്ദത്താല്‍ ഞാന്‍ നിറയുകയാണ്.

ദൈവത്തില്‍നിന്നും ജനങ്ങള്‍ പ്രവചനങ്ങളും അരുളപ്പാടുകളും കേള്‍ക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തില്‍ നാം ദൈവത്തോടു അടുത്തു ഇടപെടാനുള്ള അവസരമാണ് അന്യഭാഷകളില്‍ സംസാരിക്കുന്നതിലൂടെ അനുഭവപ്പെടുന്നതെന്നു വെല്‍ബി അഭിപ്രായപ്പെട്ടു.

1980കളിലാണ് വെല്‍ബി ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് സഭയുടെ പൌരോഹിത്യത്തിലേക്കു കടന്നു വന്നത്. 2012 നവംബറില്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ തലപ്പത്തേക്കു വരുവാനിടയായി.

തന്റെ 19-ാം വയസ്സില്‍ പരിശുദ്ധാത്മാവില്‍ നിറയുവാനിടയായെന്നും വെല്‍ബി പറഞ്ഞു. അന്തര്‍ദ്ദേശീയ ആംഗ്ളിക്കന്‍ സമൂഹത്തിന്റെ മാതൃ സഭയാണ് ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട്. ഈ സഭ അന്യഭാഷകളില്‍ വിശ്വസിക്കുന്നവരാണ്.