ഇന്ത്യയുള്‍പ്പെടെ 20-ലേറെ രാജ്യങ്ങളില്‍ ക്രൈസ്തവ പീഢനം വര്‍ദ്ധിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ ക്രൈസ്തവ പീഢനങ്ങളും വിവേചനങ്ങളും വര്‍ദ്ധിക്കുന്നതായി രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷണല്‍ കണ്‍സേണിന്റെ ഏറ്റവും പുതിയ ഗ്ളോബല്‍ പെര്‍സിക്യൂഷന്‍ ഇന്‍ഡക്സില്‍ പറയുന്നു.
ഇന്ത്യ, നൈജീരിയ, നിക്കരാഗ്വ, സിറിയ ഉള്‍പ്പെടെ ആഫ്രിക്ക, തെക്കന്‍ ഏഷ്യ, തെക്കു കിഴക്കന്‍ ഏഷ്യ മുതലായ മേഖലകളില്‍ മത ദേശീയത, സ്വേച്ഛാധിപത്യ പ്രവണതകള്‍, തീവ്രവാദം, മത സംഘടനകള്‍ക്കു മേലുള്ള കടുത്ത ഭരണകൂട നിയന്ത്രണങ്ങള്‍ എന്നിവയാണ് ക്രൈസ്തവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ഫേസിസ് ഓഫ് ദ പെര്‍സിക്യൂട്ടര്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള 38.8 കോടി യിലധികം ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ ഉയര്‍ന്ന തോതിലുള്ള പീഢനത്തിനും വിവേചനത്തിനും വിധേയരാകുന്നു.
ഏഴു ക്രൈസ്തവ വിശ്വാസികളില്‍ ഒരാള്‍ എന്നതിനു തുല്യമാണ് ഈ കണക്ക്.
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളിലും അക്രമ സംഭവങ്ങളിലും റിപ്പോര്‍ട്ടില്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നു.

