ആശുപത്രിയിലെ മരണാസന്ന കിടക്കയില്‍ 6 വയസുകാരി യേശുവിനോടു സംസാരിച്ച അനുഭവം പങ്കിടുന്നു
യു.എസ്. പൌരയായ 6 വയസ്സുകാരിയായ സോള ടോമിക് ടോണ്‍സില്‍സ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രീയയ്ക്കു വേണ്ടിയാണ് വന്നത്. എന്നാല്‍ ഈ ശസ്ത്രക്രീയയില്‍ ഏറെക്കുറെ മാരകമാക്കിയ ഒരു അപൂര്‍വ്വ ജനിതക വൈകല്യമുണ്ടെന്ന് ആര്‍ക്കും പെട്ടന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
ശസ്ത്രക്രീയയ്ക്കു ശേഷം സോളയ്ക്കു രക്തസ്രാവമുണ്ടായി പത്തു ദിവസത്തോളം അതീവ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണത്തില്‍ കഴിയേണ്ടി വന്നു. വളരെയധികം രക്തം നഷ്ടപ്പെട്ടു. അവള്‍ മരണാസന്ന നിലയിലായിരുന്നു.
ആ അവസ്ഥയില്‍ അവളൊരു അത്ഭുതവും അവിശ്വസനീയവുമായ ഒരു ദിവ്യ അനുഭവത്തിലൂടെ കടന്നു പോയിരുന്നു. അത് അവള്‍ക്കു മാത്രം അറിയാമായിരുന്ന ഒരു കാര്യം മാത്രമായിരുന്നു.
സുന്ദരിയായ സോള സൌഖ്യം പ്രാപിച്ചശേഷം ആശുപത്രിയില്‍നിന്നും വീട്ടിലെത്തി. ക്രമേണ ആരോഗ്യം വീണ്ടെടുക്കുവാന്‍ തുടങ്ങി.
ഒരു ദിവസം ഉച്ചകഴിഞ്ഞ് ജിംനാസ്റ്റിക്സിന് തയ്യാറെടുക്കാന്‍ മാതാവ് ബ്രിട്ടാനി സോളയെ സഹായിക്കുമ്പോള്‍ ഒരു വിചിത്രമായ ചോദ്യം അവളുടെ അമ്മയോട് ചോദിച്ചു.
എനിക്ക് എപ്പോഴാണ് ദൈവത്തെ കാണാന്‍ പോകാന്‍ കഴിയുക? ആ കൊച്ചു പെണ്‍കുട്ടി തന്റെ ദീനക്കിടക്കയില്‍ മരണാസന്ന നിലയില്‍ യേശുവിനോട് സംസാരിച്ചുവെന്ന് വെളിപ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.
മകളുടെ ചോദ്യം മനസ്സിലാക്കാന്‍ കഴിയാതിരുന്ന ബ്രിട്ടാനി മറുപടി പറഞ്ഞു. ഇന്നും എനിക്ക് ഇപ്പോഴും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു കാര്യമാണിത്. ഞാന്‍ അവളെ ഒരുക്കുകയായിരുന്നു.
ദൈവവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഞങ്ങള്‍ നേരത്തെ സംസാരിച്ചിരുന്നതുപോലെ ആയിരുന്നില്ല അവളുടെ സംസാരം. ബ്രിട്ടാനി വ്യക്തമാക്കുന്നു. അവള്‍ വീണ്ടും ചോദിച്ചു.
എനിക്ക് എപ്പോഴാണ് ദൈവത്തെ കാണാന്‍ കഴിയുക? അവളുടെ ചോദ്യത്തില്‍ പകച്ചുപോയ ബ്രിട്ടാനി മകളോട് തിരിച്ചു ചോദിച്ചു. നീ എപ്പോഴാണ് ദൈവത്തെ കണ്ടത്? ഞാന്‍ മരിച്ച രാത്രി എന്ന മറുപടി ബ്രിട്ടാനിയെ ഞെട്ടിച്ചു. ആ അമ്മ കൂടുതല്‍ ആശയക്കുഴപ്പച്ചിലായി.
അവള്‍ മകളോട് വാല്‍സല്യത്തോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മകള്‍ മരണാസന്ന നിലയില്‍ ആശുപത്രിയില്‍ ആയിരുന്നു എന്നത് സത്യമാണ്. പക്ഷെ ആഴമായി ഒന്നും കുട്ടിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. സോള തന്റെ അനുഭവം ഓര്‍ത്തെടുത്ത് സംസാരിക്കാന്‍ തുടങ്ങി. ദൈവം ഒരു വലിയ ആലിംഗനം നല്‍കിയത് ഞാന്‍ ഓര്‍ക്കുന്നു.
എല്ലാം ഒരു മഴവില്ല് പോലെയായിരുന്നു. യേശു തന്നെ സ്നേഹിച്ചതിന് തന്റെ സുഹൃത്തായി വന്നതിന് നന്ദി പറഞ്ഞുവെന്നും അവള്‍ പറഞ്ഞു. മകളുടെ അത്ഭുത അനുഭവം കേട്ട ബ്രിട്ടാനി അതിശയിച്ചുപോയി. അവള്‍ യേശുവില്‍ കൂടുതലായി വിശ്വസിച്ചു. അവളുടെ ജീവിതത്തിനു തന്നെ വഴിത്തിരിവായി.
ബ്രിട്ടാനിയുടെ സഹോദരിയുടെ മരണത്തിനും സോളയുടെ ജീവന് ഭീഷണിയായ മെഡിക്കല്‍ പ്രതിസന്ധിക്കും നടുവില്‍ അവര്‍ക്ക് ചര്‍ച്ചില്‍ പോകുവാന്‍ കഴിയാതെ പോയിരുന്നു.
എന്നാല്‍ ദൈവം തന്റെ മകളെ എങ്ങനെ ആശ്വസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു അവളുടെ മകളുടെ മരണാസന്നയായ അനുഭവം.
കര്‍ത്താവ് തന്റെ മകളെ രക്ഷിച്ചതിനും ഞങ്ങളെ ആശ്വസിപ്പിച്ചതിനും ബ്രിട്ടാനിയും കുടുംബവും ദൈവത്തിനു നന്ദി പറയുകയാണ്.