എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള പാതയാണെന്ന് മാര്‍പാപ്പ; ശാസിച്ച് പുരോഹിതര്‍
മൂന്നു ദിവസത്തെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ, എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള പാതയാണ് എന്ന് പ്രഖ്യാപിച്ചത് യു.എസിലെ മതനേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിനു വഴി തെളിയിച്ചു.
മാര്‍പാപ്പാ റോമിലേക്ക് മടങ്ങുന്നതിനു തൊട്ടു മുമ്പ് ഒരു കാത്തലിക് ജൂനിയര്‍ കോളേജില്‍ യുവാക്കളുമായി നടത്തിയ മതപരമായ യോഗത്തിലാണ് പ്രസ്താവന നടത്തിയത്.
തന്റെ തയ്യാറാക്കിയ അഭിപ്രായങ്ങളില്‍നിന്നും മാറി വ്യത്യസ്ത മതങ്ങള്‍ ദൈവത്തില്‍ എത്തിച്ചേരാന്‍ വ്യത്യസ്ത ഭാഷകള്‍ പോലെയാണെന്ന് പ്രസ്താവിച്ചു. എന്റെ മതമാണ് നിങ്ങളേക്കാള്‍ പ്രധാനം, എന്റേതാണ് സത്യം, നിങ്ങളുടേത് അല്ല എന്നു നിങ്ങള്‍ യുദ്ധം ചെയ്യാന്‍ തുടങ്ങിയാല്‍ അത് നമ്മെ എങ്ങോട്ട് നയിക്കും? അദ്ദേഹം ചോദിച്ചു.
ഒരു ദൈവമേയുള്ളു. നമുക്കോരോരുത്തര്‍ക്കും ദൈവത്തെ സമീപിക്കാന്‍ ഒരു ഭാഷയുമുണ്ട്. ചിലര്‍ അത് ഷേക്ക്, മുസ്ളീം, ഹിന്ദു, ക്രിസ്ത്യന്‍ എന്നിങ്ങനെ പറയുന്നു.
ഈ പ്രസ്താവനയ്ക്കെതിരായി പ്രമുഖ വൈദികര്‍ രംഗത്തുവന്നു. യു.എസിലെ ടെക്സാസിലെ റോമന്‍ കാത്തലിക് ടൈലന്‍ രൂപതയുടെ ചുമതല വഹിച്ചിരുന്ന മുന്‍ ബിഷപ്പ് ജോസഫ് സ്ട്രിക് ലാന്‍ഡ് പ്രതികരിച്ചത്.
യേശുക്രിസ്തുവാണ് ഒരേയൊരു വഴിയെന്നു ദയവായി മാര്‍പാപ്പ വ്യക്തമാക്കണം. നാം ക്രിസ്തുവിനെ തള്ളിപ്പറയുകയാണെങ്കില്‍ അവനും നമ്മെ തള്ളിപ്പറയും.
നേരത്തെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിവാദ പ്രസ്താവനകള്‍ക്കെതിരെ രംഗത്തുവന്നതിനെത്തുടര്‍ന്നാണ് ബിഷപ് ജോസഫിനെ തല്‍ സ്ഥാനത്തുനിന്ന് കത്തോലിക്കാ നേതൃത്വം പുറന്തള്ളിയത്.
പടിഞ്ഞാറന്‍ മിഷിഗണിലെ ഒരു ചര്‍ച്ചിനെ നയിക്കാന്‍ യു.കെ.യില്‍നിന്നും സ്ഥലം മാറിവന്ന കാല്‍വിന്‍ റോബിന്‍സണും സോഷ്യല്‍ മീഡിയായിലൂടെ മാര്‍പാപ്പയുടെ പ്രസ്താവനയെ ശാസിച്ചു.
ഇത് മാര്‍പാപ്പയുടെ തിരുവെഴുത്ത് വിരുദ്ധ പ്രസ്താവനയാണ്. തിരുവെഴുത്തുകള്‍ നമ്മെ പഠിപ്പിക്കുന്നതില്‍നിന്നും നേരെ വിപരീതമാണ്.
അദ്ദേഹം കുറിച്ചു. അഞ്ചാം നൂറ്റാണ്ടിലെ പാഷാണ്ഡരായ പെലിജിയനിസത്തിന്റെ ഒരു ഉദാഹരണമാണ് ഫ്രാന്‍സിസിന്റെ അഭിപ്രായമെന്ന് ചില എക്സ് ഉപയോക്താക്കള്‍ പ്രതികരിച്ചു.