ക്രിസ്ത്യന്‍ ചര്‍ച്ചില്‍ എത്തി യഹൂദന്റെ ദൈവത്തെ കൊല്ലുമെന്ന് ശപഥം ചെയ്ത സ്ത്രീ അറസ്റ്റില്‍.
യു.കെ.യിലെ ക്രിസ്ത്യന്‍ ആരാധനാലയത്തിലെത്തി “യഹൂദന്റെ ദൈവത്തെ ഞാന്‍ കൊല്ലും എന്നു ഭീഷണി മുഴക്കി ശപഥം ചെയ്ത മുസ്ളീം സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു.
സെപ്റ്റംബര്‍ 1-ന് ഞായറാഴ്ച യു.കെയിലെ ഇസ്ളീംഗ്ടണിലെ എയ്ഞ്ചല്‍ ചര്‍ച്ചില്‍ രാവിലെ 10 മണിയ്ക്കായിരുന്നു സംഭവം. ഒരു സ്ത്രീ ചര്‍ച്ചിനുള്ളിലേക്കു കടന്നു വരികയും അള്ളാഹു അക്ബര്‍ എന്നു വിളിച്ചുകൊണ്ട് അവിടെ നിന്നിരുന്ന സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ റീഗന്‍ കിംഗിനോടായിരുന്നു ആക്രോശം. യഹൂദന്റെ ദൈവത്തെ കൊല്ലുമെന്നും ഒക്കെ ഉറക്കെ സംസാരിച്ചു.
ഈ സമയം പാസ്റ്റര്‍ സഭാ ആരാധനയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. യഹൂദ മതത്തില്‍നിന്നും വിശ്വാസത്തിലേക്കു കടന്നു വന്ന യഹൂദ സ്ത്രീയായ തന്റെ ഭാര്യ റേച്ച്ലും തങ്ങളുടെ മക്കളും ചര്‍ച്ച് ഹാളിനുള്ളില്‍ ഉണ്ടായിരുന്നു. ഉടന്‍തന്നെ പാസ്റ്റര്‍ റീഗന്‍ ഭാര്യയെയും ക്കളെയും സുരക്ഷിതാരാക്കുകയും സ്ത്രീയോട് പുറത്തു പോകാന്‍ ആവശ്യപ്പെടുകയുമുണ്ടായി. പോലീസിനെയും വിവരം അറിയിച്ചു.
10 മിനിറ്റിനുശേഷം രണ്ടു കാറുകളിലായി പോലീസ് പാഞ്ഞെത്തി. പോലീസ് അടുത്തു വന്നപ്പോള്‍ ഈ സ്ത്രീ ഒരു പോലീസുകാരനെ ചവിട്ടുകയും തുടര്‍ന്നു ആക്രമിക്കാന്‍ ഒരുങ്ങിയപ്പോള്‍ പോലീസ് ബലമായി സ്ത്രീയെ അറസ്റ്റു ചെയ്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി.
തുടര്‍ന്നു സ്ത്രീയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ജാമ്യത്തില്‍ വിട്ടു. സ്ത്രീ പോലീസിനോട് അറബി ഭാഷയിലായിരുന്നു സംസാരിച്ചത്. എന്നാല്‍ പോലീസ് ഇംഗ്ളീഷില്‍ സംസാരിക്കുവാന്‍ പറഞ്ഞു അവള്‍ കൂടുതല്‍ പ്രകോപിതയായി.
ഞാനും എന്റെ കുടുംബവും ഈ സംഭവത്തില്‍ അഗാധമായ ഉത്ക്കണ്ഠയും നടുക്കവുമുള്ളവരാണ്. പ്രത്യേകിച്ച് യഹൂദയായ എന്റെ ഭാര്യ. അവള്‍ക്ക് മാനസികമായി പ്രയാസം അനുഭവപ്പെട്ടു. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്നു.
പാസ്റ്റര്‍ റീഗന്‍ പറഞ്ഞു. ഇതൊരു ഇസ്ളാമിക മത വിദ്വേഷ പ്രവര്‍ത്തിയായി പ്രാദേശിക മാധ്യമങ്ങള്‍ കാണാതെവണ്ണം വാര്‍ത്ത നിസ്സാരവല്‍ക്കരിച്ചു സമൂഹത്തിലെ ഒരു തര്‍ക്കമായി മാത്രം കാണാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിച്ചു.
ഇത്തരം ആക്രമണങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും വിധേയരായ ക്രിസ്ത്യാനികള്‍, യഹൂദര്‍ എന്നിവരെ പിന്തുണയ്ക്കുമെന്ന് ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡ്രിയ വില്യംസ് പ്രതികരിച്ചു.