ബംഗാളില്‍ വൈറസിന്റെ മൂന്നാം വകഭേദം; ആശങ്കാജനകമെന്ന് ശാസ്ത്രജ്ഞര്‍

ബംഗാളില്‍ വൈറസിന്റെ മൂന്നാം വകഭേദം; ആശങ്കാജനകമെന്ന് ശാസ്ത്രജ്ഞര്‍

Breaking News Global Health

ബംഗാളില്‍ വൈറസിന്റെ മൂന്നാം വകഭേദം; ആശങ്കാജനകമെന്ന് ശാസ്ത്രജ്ഞര്‍
കൊല്‍ക്കൊത്ത: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും രൂക്ഷമായിത്തുടരുന്നതിനിടെ പശ്ചിമബംഗാളില്‍ വൈറസിന്റെ മൂന്നാം ഭാഗം കണ്ടെത്തിയത് ആശങ്കാജനകമെന്ന് ശാസ്ത്രജ്ഞര്‍ ‍.

കഴിഞ്ഞ മാസം കോവിഡ് വൈറസിന്റെ രണ്ടാം വകഭേദം (ബി.1617) റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെയാണ് മൂന്നാം വകഭേദവും (ബി1618) കണ്ടെത്തിയത്.

മൂന്നാം വകഭേദത്തിനു വ്യാപനശേഷി കൂടുതലാണെന്നും മനുഷ്യ പ്രതിരോധം മറികടക്കാന്‍ ശേഷിയുണ്ടെന്നുമാണ് വിലയിരുത്തല്‍ ‍.

ഒരിക്കല്‍ കോവിഡ് ബാധിച്ചിട്ടുള്ളവരെയും വാക്സിന്‍ സ്വീകരിച്ചവരെയും വൈറസിന്റെ മൂന്നാം വകഭേദം പിടികൂടാം. വാക്സിനിലൂടെ ലഭിക്കുന്ന പ്രതിരോധ ശേഷിയെയും തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണു ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങള്‍ ‍.

ചൈനയിലെ വുഹാനില്‍ ഉത്ഭവിച്ച വൈറസ് വകഭേദത്തിന്റെ സ്വഭാവ സവിശേഷതകളും
(ഡി 614ജി) ബംഗാളില്‍ കണ്ടെത്തിയ മൂന്നാം വകഭേദത്തിനുണ്ടെന്നു (ബി.1618) ഗവേഷകനായ ചിന്നസ്വാമി ചൂണ്ടിക്കാട്ടുന്നു.