കോവിഡ്: ഈ പുതിയ രണ്ടു ലക്ഷണങ്ങളെ അവഗണിക്കരുത്

കോവിഡ്: ഈ പുതിയ രണ്ടു ലക്ഷണങ്ങളെ അവഗണിക്കരുത്

India

കോവിഡ്: ഈ പുതിയ രണ്ടു ലക്ഷണങ്ങളെ അവഗണിക്കരുത്
ന്യൂഡെല്‍ഹി: കോവിഡ് വകഭേദവ്യാപനം വര്‍ദ്ധിച്ചു വരുന്നതോടൊപ്പം രോഗബാധിതരില്‍ പുതിയ ചില ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.

സാധാരണയായി പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍ ‍, ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്. എന്നാല്‍ പകുതിയില്‍ അധികം കോവിഡ് ബാധിതരില്‍ ഇതുവരെ കണ്ടു വരാത്ത രോഗലക്ഷണങ്ങളാണ് കാണുന്നതെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വായ വരണ്ടുണങ്ങുന്നതാണ് ഇതില്‍ പ്രധാനമായവ. വായില്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ് ‘ക്ളീറോസ്റ്റോമിയ’, ഇത് വായ് വരണ്ടുണങ്ങി പോകുവാന്‍ കാരണമാകുന്നു. ഉമിനീരിന്റെ ഘടനയിലെ മാറ്റമോ അല്ലെങ്കില്‍ ഉമിനീര്‍ ഒഴുക്ക് കുറയുന്നതോ ഇതിന് കാരണമാകാം.

കോവിഡ് ബാധയുടെ പ്രാരംഭ ഘട്ടത്തിലാണ് ഈ ലക്ഷണങ്ങള്‍ കണ്ടു വരുന്നത്. ഇതിനു ശേഷമാകും മറ്റ് ലക്ഷണങ്ങളായ പനിയും തൊണ്ടവേദനയുമെല്ലാം അനുഭവപ്പെടുക. വരണ്ട നാവാണ് പുതിയ കോവിഡ് ലക്ഷണങ്ങളില്‍ രണ്ടാമത്തേത്.

ഈ സമയത്ത് നാവ് വെള്ള നിറമായി മാറുന്നു. ചിലപ്പോള്‍ നാവില്‍ വെളുത്ത നിറത്തിലുള്ള കുത്തുകള്‍ പ്രത്യക്ഷപ്പെടും. ഈ ലക്ഷണങ്ങള്‍ കണ്ടു വരുന്ന ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പ്രയാസമുണ്ടാകും. ഉമിനീര്‍ കുറവായതിനാല്‍ തന്നെ ഭക്ഷണം ചവച്ചരച്ച് കഴിക്കാന്‍ സാധിക്കില്ല.

സാധാരണ നിലയില്‍ സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതാണ്.