സുവിശേഷകൻ പോൾ ഗ്രേസ് വിൻ(30) പാസ്റ്ററും മകളും(2) വാഹനാപകടത്തിൽ നിത്യതയിൽ

Breaking News Obituary

വാഹനാപകടം: പാസ്റ്ററും മകളും കർതൃസന്നിധിയിൽ

സുവിശേഷകൻ
പോൾ ഗ്രേസ് വിൻ(30) പാസ്റ്ററും മകളും(2) വാഹനാപകടത്തിൽ നിത്യതയിൽ

വാർത്ത: പാസ്റ്റർ ടോം തോമസ് ചെന്നൈ

കഴിഞ്ഞ ചില വർഷങ്ങളായി നാഗപൂർ കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം ചെയ്തുകൊണ്ടിരുന്ന യുവ സുവിശേഷകൻ പാസ്റ്റർ പോൾഗ്രസ് വിൻ (30), മകളും വാഹനാപകടത്തിൽ മരണമടഞ്ഞു.

കേരളത്തിലേക്കുള്ള യാത്രയിൽ ഇന്നലെ മെയ് 1ന് രാത്രിയിൽ ആന്ധ്രയിൽ വച്ചാണ് അപകടമുണ്ടായത്. ഭാര്യയും മൂത്തമകനും ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിൽസയിലാണ്. ചെയ്തിരിക്കുന്നു.
മുസ്ലിം സമുദായത്തിൽ നിന്ന് വിശ്വാസ ജീവിതത്തിലേക്ക് വന്ന വ്യക്തിയായിരുന്നു. ഓൺലൈൻ ദൈവവചന പഠന പ്ലാറ്റ്ഫോം ആയിരിക്കുന്ന ‘Faith way’ ഗ്രൂപ്പിലെ സജീവ അംഗവും നല്ല ദൈവവചന പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു പാസ്റ്റർ പോൾഗ്രസ് വിൻ.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെയും ഹോസ്പിറ്റലിൽ ആയിരിക്കുന്ന അദ്ദേഹത്തിൻറെ ഭാര്യയും കുഞ്ഞിനെയും പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കുക.