തിരുപ്പതിയില്‍ പാസ്റ്റര്‍മാരും വിശ്വാസികളും പ്രതിഷേധ റാലി നടത്തി

Breaking News India

തിരുപ്പതിയില്‍ പാസ്റ്റര്‍മാരും വിശ്വാസികളും പ്രതിഷേധ റാലി നടത്തി
തിരുപ്പതി: തെലുങ്കാനയിലെ തിരുപ്പതിയില്‍ ക്രിസ്ത്യന്‍ സമ്മേളനം നടത്തുന്നതിനുള്ള അനുമതി നിഷേധിച്ച പോലീസ് നടപടിക്കെതിരെ ക്രൈസ്തവ സഭാ നേതാക്കളുടെയും പാസ്റ്റര്‍മാരുടെയും നേതൃത്വത്തില്‍ വന്‍ ബഹുജന റാലി നടത്തി.

 

പൊതു സ്ഥലത്ത് ക്രൈസ്തവ സമ്മേളനം നടത്തുന്നതിനുള്ള അനുമതി തിരുപ്പതി അര്‍ബന്‍ സൂപ്രണ്ട് ഓഫ് പോലീസ് നിഷേധിച്ചു ഇതിനെത്തുടര്‍ന്ന് ക്രൈസ്തവര്‍ക്ക് ജനാധിപത്യ സംരക്ഷണവും നീതിയും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് റാലി നടത്തിയത്. നൂറുകണക്കിനു വിശ്വാസികള്‍ റാലിയില്‍ അണി നിരന്നു.

 

റാലിക്ക് ചില മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പിന്‍തുണ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി നേതാക്കള്‍ ആരോപിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.