“യേശു നിങ്ങളെ സ്നേഹിക്കുന്നു” എന്ന ഗാനം പാടിയതിനു ചൈനയില്‍ തായ്വാന് പാസ്റ്റര്‍ അറസ്റ്റില്‍
ഹെനാന്‍ : ചൈനയില്‍ ഒരു സഭാ ആരാധനാ യോഗത്തില്‍ “യേശു നിങ്ങളെ സ്നേഹിക്കുന്നു’ എന്ന ഗാനം ആലപിച്ചതിന് തായ്വാന് സ്വദേശിയായ പാസ്റ്ററെ അറസ്റ്റു ചെയ്തു റിമാന്റിലാക്കി.
ഈസ്റ്റര്‍ ദിനത്തിന്റെ തലേദിവസം ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷോവില്‍ ഒരു സഭായോഗത്തില്‍ യേശുക്രിസ്തുവിന്റെ അതുല്യ സ്നേഹത്തെ വര്‍ണ്ണിച്ച് പാടിയ പാസ്റ്റര്‍ ഷുറോങ് ഷിങ്ങാനെയാണ് പോലീസ് റെയ്ഡു ചെയ്ത് അറസ്റ്റു ചെയ്ത് റിമാന്റിലാക്കിയത്.
ഈ ഗാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പോലീസ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറയിച്ചു. അറസ്റ്റു ചെയ്യപ്പെട്ട ഷു പിന്നീട് മണിക്കൂറുകള്‍ക്കുശേഷം മോചിതനായി. ഷുവിന്റെ ഔദ്യോഗിക യാത്രാരേഖകള്‍ പോലീസ് പിടിച്ചു വാങ്ങിയിട്ടുണ്ട്.

