കാലാവസ്ഥാ വ്യതിയാനം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പഠനം

Breaking News USA

കാലാവസ്ഥാ വ്യതിയാനം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പഠനം

വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നു പഠന റിപ്പോര്‍ട്ട്. നേച്ചര്‍ ക്ളൈമറ്റ് ചേഞ്ച് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പ്പ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിയന്ന സര്‍വ്വകലാശാല, ജനീവ, ന്യുയോര്‍ക്ക്, ചിക്കാഗോ, വാഷിംഗ്ടണ്‍, സ്റ്റാന്‍ഫോര്‍ഡ്, ബ്രിട്ടന്‍, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച പ്രബന്ധമാണിത്.

പാരിസ്ഥിതിക ഘടകങ്ങള്‍ മാറുന്നത് തലച്ചോറിന്റെ വികാസത്തെ ബാധിക്കുമെന്ന് മുമ്പു തന്നെ എലികളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

തീവ്രമായ കാലാവസ്ഥാ മാറ്റങ്ങള്‍ ഉദാഹരണത്തിന് താപതരംഗം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയവ തലച്ചോറിലുണ്ടാക്കുന്ന ആഘാതങ്ങളെപ്പറ്റി പഠനം ആവശ്യമാണ്.

കാലാവസ്ഥാ വ്യതിയാനം തലച്ചോറിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ന്യൂറോ സയന്‍സിന്റെ പങ്ക് നിര്‍ണ്ണായകമാണ്. വിഷയത്തില്‍ ആഴത്തിലുള്ള പഠനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളുവെന്ന് പ്രബന്ധത്തിന്റെ രചയിതാക്കളിലൊരാളായ ഡോ. കിംബര്‍ലി സി ഡോയല്‍ പറഞ്ഞു.

2050 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം മൂലം ദിനംപ്രതി രണ്ട് ലക്ഷത്തിലധികം പേര്‍ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ലോകത്താകമാനമുള്ള വനങ്ങളെ അവയുടെ സ്വാഭാവിക അവസ്ഥയിലേക്ക് പുനസ്ഥാപിക്കുകയാണ് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള വഴിയെന്ന് പ്രബന്ധം ഓര്‍പ്പിക്കുന്നു.

ഇതിലൂടെ 226 ജിഗാടണ്‍ കാര്‍ബണ്‍ അധികമായി പിടിച്ചെടുക്കാന്‍ കഴിയും. വ്യാവസായിക യുഗമാരംഭിച്ചതിനുശേഷം അന്തരീക്ഷത്തിലെത്തിയ കാര്‍ബണിന്റെ മൂന്നിലൊന്നിന് തുല്യമാണിത്.