നല്ല ഇടയന്റെ മുദ്ര കൊത്തിയ പുരാതന മോതിരം യിസ്രായേലില്‍ കണ്ടെടുത്തു

നല്ല ഇടയന്റെ മുദ്ര കൊത്തിയ പുരാതന മോതിരം യിസ്രായേലില്‍ കണ്ടെടുത്തു

Breaking News Middle East

നല്ല ഇടയന്റെ മുദ്ര കൊത്തിയ പുരാതന മോതിരം യിസ്രായേലില്‍ കണ്ടെടുത്തു
യെരുശലേം: യിസ്രായേലില്‍ 1700 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണ മോതിരം കണ്ടെടുത്തു.

പുരാതന നഗരമായ കൈസര്യയിലെ മെഡിറ്ററേനിയന്‍ തീരത്തുനിന്നും യിസ്രായേല്‍ ആന്റിക്വിറ്റിയുടെ മറൈന്‍ ആര്‍ക്കിയോളജി യൂണിറ്റിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് വെള്ളത്തിന്റെ അടിത്തട്ടില്‍ മറഞ്ഞു കിടന്ന സ്വര്‍ണ്ണ മോതിരം മുങ്ങി എടുത്തത്, ഇവിടം കപ്പല്‍ഛേദം ഉണ്ടായ സ്ഥലമാണ്. സ്വര്‍ണ്ണ മോതിരത്തില്‍ രത്നക്കല്ലുകള്‍കൊണ്ടു കൊത്തിവെച്ച ഒരു യുവ ആട്ടിടയന്റെ ചിത്രവുമുണ്ട്.

പുരോഹിത വസ്ത്രം അണിഞ്ഞ് ഒരു ആണ്‍ ആടിനെ തോളില്‍ വഹിച്ചുകൊണ്ട് പോകുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന്റെ ആത്മീക അര്‍ത്ഥം സൂചിപ്പിക്കുന്നത് യേശു നല്ലയിടയന്‍ എന്ന സന്ദേശമാണ്. ബൈബിളില്‍ യോഹന്നാന്റെ സുവിശേഷം 10:11-ല്‍ യേശുതന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. “ഞാന്‍ നല്ലയിടയന്‍ ആകുന്നു”

പുരാതന ക്രൈസ്തവര്‍ നല്ലയിടയന്റെ ചിത്രം യേശുവിനെ പ്രതിനിധാനം ചെയ്യുന്ന സാങ്കല്‍പ്പിക ചിത്രമായായിരുന്നു കണ്ടിരുന്നതെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സ്വര്‍ണ്ണ മോതിരത്തോടൊപ്പം നിരവധി വെള്ളി നാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഇവ 1700 വര്‍ഷം വരെ പഴക്കമുള്ളവയാണ്. 13 അടിയോളം വെള്ളത്തിനടയില്‍നിന്നുമാണ് ഇവ കണ്ടെടുത്തത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.