ഇറാക്ക് ക്രൈസ്തവര്‍ക്ക് ജോര്‍ദ്ദാനില്‍ പുതുജീവന്‍

Global Middle East

ഇറാക്ക് ക്രൈസ്തവര്‍ക്ക് ജോര്‍ദ്ദാനില്‍ പുതുജീവന്‍
അമ്മാന്‍ ‍: ഇറാക്ക് ക്രൈസ്തവര്‍ക്ക് 5 മാസം മുമ്പ് തങ്ങളുടെ ജീവന്‍ നൂല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന അവസ്ഥയായിരുന്നു.

 

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ ഇസ്ളാമിക സ്റ്റേറ്റ് ഭീകരര്‍ ഇറാക്കിലെ പ്രമുഖ നഗരങ്ങളും ഗ്രാമങ്ങളും പിടിച്ചടക്കി മുന്നേറുമ്പോള്‍ ക്രൈസ്തവരുടെ ഉള്ളില്‍ തീ ആയിരുന്നു. ക്രൈസ്തവ നഗരങ്ങളിലും ഗ്രാമങ്ങളിലും ഭീകരര്‍ താവളം ഉറപ്പിച്ച് അവരെ ഭീഷണിപ്പെടുത്തി. എത്രയും പെട്ടെന്ന് “ക്രൈസ്തവ വിശ്വാസം ത്യജിച്ച് മുസ്ളീമാകുക, അല്ലെങ്കില്‍ മരണത്തിനു തയ്യാറാകുക” ഈ മുന്നറിയിപ്പ് കേട്ട ഉടന്‍ ക്രൈസ്തവര്‍ ഇറാക്ക് വിടുകയായിരുന്നു.

 

ഇറാക്കിലെ പ്രമുഖ നഗരങ്ങളിലൊന്നായ മൊസൂളില്‍ നിന്നു മാത്രമായി 4000 ക്രൈസ്തവര്‍ അയല്‍ രാജ്യമായ ജോര്‍ദ്ദാനിലേക്കു പാലായനം ചെയ്തു. ജോര്‍ദ്ദാനില്‍ എത്തിയവരെ ഭരണകൂടം മനുഷ്യത്തപരമായി സ്വീകരിച്ചു അവര്‍ക്ക് അഭയം നല്‍കി. നിരവധി ക്രൈസ്തവ ആരാധനാലയങ്ങളും കമ്മ്യൂണിറ്റി ഹാളുകളും അവര്‍ക്ക് അഭയ കേന്ദ്രങ്ങളായി.

 

നല്ലൊരു വിഭാഗം വിവിധ ജോര്‍ദ്ദാന്‍ വീടുകളിലും കഴിയുന്നു. “ഞങ്ങള്‍ക്ക് പ്രത്യാശയുണ്ട്, ഞങ്ങള്‍ വര്‍ദ്ധിത വീര്യത്തോടെ നാട്ടിലെത്തുമെന്ന്”. ഇറാക്കി ക്രൈസ്തവായ വെദാന്‍ ഷമ്രയുടെ വാക്കുകള്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.