യുക്രൈനിനെതിരെ യുദ്ധത്തിനു വിസമ്മതിച്ചു; റഷ്യന്‍ സുവിശേഷ വിഹിത സഭാ വിശ്വാസിക്ക് ജയില്‍ശിക്ഷ
മോസ്ക്കോ: ഒന്നര വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടയില്‍ യുക്രൈനിനെതിരെ യുദ്ധത്തില്‍ പങ്കാളിയാകാനുള്ള നിര്‍ദ്ദേശത്തെ നിരസിച്ചതിനു റഷ്യന്‍ സുവിശേഷ വിഹിത സഭാ വിശ്വാസിയായ യുവാവിനു തടവു ശിക്ഷ.
കിഴക്കന്‍ റഷ്യയില്‍ സാറുബിനോ സ്വദേശിയായ വ്യാകെസ്ളേവ് റെസ്നി ചെങ്കോയ്ക്കാണ് മിലിട്ടറി സെക്ഷനായ ഒരു പീനല്‍ കോടതി രണ്ടര വര്‍ഷം തടവു ശിക്ഷ വിധിച്ചത്. വിധിയ്ക്കെതിരെ യുവാവ് നിരവധി തവണ അപ്പീല്‍ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ആണ് ഈ വിവരം ടെലിഗ്രാമിലൂടെ പുറത്തു വിട്ടത്. റെസ്നി ചെങ്കോയ്ക്കു ഭാര്യയും നാലു മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.
കഴിഞ്ഞ ജൂലൈയിലും മറ്റൊരു ക്രൈസ്തവനായ ആന്‍ഡ്രി കപിത്സനായ്ക്കും സമാന കേസില്‍ കോടതി രണ്ട് വര്‍ഷവും 10 മാസവും തടവു ശിക്ഷ വിധിച്ചിരുന്നു.
റഷ്യയുടെ അനാവശ്യ യുദ്ധ നടപടിയില്‍ റഷ്യയിലെ ദൈവഭക്തരായ ക്രൈസ്തവ സമൂഹം എതിര്‍പ്പിലാണെന്ന് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

