ചെറുപ്പക്കാരിലും സന്ധിവാതം വ്യാപകമാകുന്നു; രോഗനിര്‍ണയം നേരത്തെയാക്കണം

ചെറുപ്പക്കാരിലും സന്ധിവാതം വ്യാപകമാകുന്നു; രോഗനിര്‍ണയം നേരത്തെയാക്കണം

Health Others

ചെറുപ്പക്കാരിലും സന്ധിവാതം വ്യാപകമാകുന്നു; രോഗനിര്‍ണയം നേരത്തെയാക്കണം

ചെറുപ്പക്കാരിലും ഇപ്പോള്‍ വാതരോഗങ്ങള്‍ വ്യാപകമായി കണ്ടുവരുന്നുണ്ടെന്നും നേരത്തെയുള്ള രോഗ നിര്‍ണയം അത്യാവശ്യമാണെന്നും വാതരോഗ വിദഗ്ദ്ധരുടെ സൌത്ത് ഇന്ത്യാ കോണ്‍ഫ്രന്‍സ് സിറാക്കോണ്‍ 23 അഭിപ്രായപ്പെട്ടു.

ജനിതക മാറ്റം മൂലമുള്ള വാതരോഗങ്ങള്‍ ഇപ്പോള്‍ കൂടുതലായി കണ്ടെത്തപ്പെടുന്നുണ്ട്. ത്വക്ക്, വൃക്ക, കണ്ണീര്‍ ഗ്രന്ഥികള്‍ ‍, ഉമിനീര്‍ ഗ്രന്ഥികള്‍ തുടങ്ങി ശരീരത്തിന്റെ മറ്റ് അവയവങ്ങളെയും സന്ധിവാതം ഗുരുതരമായി ബാധിക്കുന്നു.

രോഗം നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണെങ്കിലും ഇത് ചിലവേറിയതാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ചികിത്സാ ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കോണ്‍ഫ്രന്‍സ് ചര്‍ച്ച ചെയ്തു.

രോഗ നിര്‍ണ്ണയത്തിനായി നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള ആധുനിക മാര്‍ഗ്ഗങ്ങളെല്ലാം ഉപയോഗിക്കേണ്ടതുണ്ടെന്നും കോണ്‍ഫ്രന്‍സ് നിര്‍ദ്ദേശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.