ചില ഭക്ഷണങ്ങളോട് കൂടുതല്‍ താല്‍പര്യം; ഇതാകാം കാരണം
ചില വ്യക്തികള്‍ക്ക് ചില ഭക്ഷണങ്ങളോട് വലിയ താല്‍പ്പര്യം കാട്ടാറുണ്ട്. അമിതമായ ഈ കൊതി തോന്നുന്നത് നമ്മുടെ ഭക്ഷണ ക്രമത്തില്‍ എന്തെക്കെയോ കുറവുകള്‍ ഉണ്ട് എന്നതിന്റെ സൂചനയാണ്. ചില ഉദാഹരണങ്ങള്‍ താഴെ വിവരിക്കുന്നു.
റെഡ്മീറ്റ് ആസക്തി: ഇരുമ്പിന്റെ (അയണ്‍) അഭാവമാണ് ബീഫ്, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് കഴിക്കാനുള്ള ആസക്തിയായി മാറുന്നത്.
ശരീരത്തില്‍ ഓക്സിജന്‍ വിതരണത്തിന് ആവശ്യമായ ഹീമോഗ്ളോബിന്റെ ഉല്‍പ്പാദനത്തിന് അയണ്‍ ആവശ്യമാണ് ഇതിനായി ലീന്‍ റെഡ്മീറ്റ്, ചിക്കന്‍, മീന്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, ബീന്‍സ്, ചീര എന്നിവ കഴിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം.
ഉപ്പിനോടുള്ള കൊതി: ഭക്ഷണത്തിന് ഉപ്പ് എത്ര കൂടിയാലും വീണ്ടും ഭക്ഷണത്തില്‍ വിതറി കഴിക്കുന്നവരും ഏറെയുണ്ട്. ശരീരത്തിലെ സോഡിയം അഭാവത്തിന്റെ അടയാളമാകാം.
അമിതമായി വിയര്‍ക്കുന്നവരിലും ചിലതരം മരുന്നുകള്‍ കഴിക്കുന്നവരിലും ഈ അഭാവം കാണപ്പെടാറുണ്ട്. അതിനാല്‍ അച്ചാറുകള്‍, ഉപ്പു മയമുള്ള സാധനങ്ങള്‍ പരിമിതമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി സോഡിയം അഭാവം പരിഹരിക്കാം.
മധുരത്തോടുള്ള ആസക്തി: മധുരം കഴിക്കാനുള്ള അമിതമായ ആസക്തി തോന്നുന്നത് ക്രോമിയത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു.
ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിക്കാന്‍ ക്രോമിയം സഹായിക്കുന്നു.
ഈ ധാതു ബ്രോക്കോളി, മുന്തിരി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ലീന്‍, മാംസ്യങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്നു.

