മതപരിവര്‍ത്തനം ആരോപിച്ച് യു.പിയില്‍ 10 ക്രിസ്ത്യാനികളെക്കൂടി അറസ്റ്റു ചെയ്തു
ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം നിയമവിരുദ്ധ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് യു.പിയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് പത്തിലധികം ക്രിസ്ത്യാനികളെ അടുത്തിടെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഭേദഗതി ചെയ്ത വിവാദമായ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുന്നതിന്റെ വര്‍ദ്ധിച്ചുവരുന്ന ഉധാഹരണമാണ് ഈ അറസ്റ്റുകളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇരകളുമായി ബന്ധമില്ലാത്ത വ്യക്തികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തനം ആരോപിക്കപ്പെടുന്ന ആരെയും അറസ്റ്റു ചെയ്യാന്‍ യു.പി. അധികാരികള്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന നിയമമാണിത്.
ഫെബ്രുവരി 22-ന് റായ്ബറേലി ജില്ലയിലെ സാന്ഡി നാഗില്‍ ഗ്രാമത്തിലെ ഒരു പാസ്റ്ററുടെ വീട്ടില്‍നിന്ന് പാസ്റ്റര്‍ വിജയ് സിംഗ്, അജിത്, രവികുമാര്‍ എന്നീ രണ്ടു പുരുഷന്മാരെയും സുഷുമ എന്ന സ്ത്രീയെയും അറസ്റ്റു ചെയ്തു.
നാലു പേരും പ്രായപൂര്‍ത്തിയല്ലാത്തവരെ മതപരിവര്‍ത്തനം ചെയ്യുന്ന സംഘത്തിലെ അംഗങ്ങള്‍ എന്നു വിശേഷിക്കപ്പെട്ടു. ഇതേ ജില്ലയിലെ മറ്റൊരു സംഭവം, പോലീസ് ഒരു പാസ്റ്ററുടെ വീട്ടില്‍ ചെന്നു അദ്ദേഹത്തെ കാണാതെവന്നപ്പോള്‍ മകനെ കസ്റ്റഡിയിലെടുത്തു.
സീതാപ്പൂര്‍ ജില്ലയില്‍ നടന്ന മറ്റൊരു സംഭവത്തില്‍ പാസ്റ്റര്‍ സുരേഷ് ചന്ദ് ഭാര്യ നൂതന്‍ കുമാരി വിശ്വാസികളായ മിനാദേവി, ഉത്തംബാല്‍മീകി, വിനീത് കുമാര്‍, റെദാസ്, ലിഡ്ലി ദേവി എന്നിവരെ ബുധനാഴ്ച ആരാധനയ്ക്കിടെ കസ്റ്റഡിയിലെടുത്തു. 400 അംഗങ്ങളുടെ സഭയാണിത്.

