ഡോക്ടര്‍മാര്‍ നിങ്ങളില്‍നിന്നും മറച്ചു വയ്ക്കുന്ന രോഗശാന്തി രഹസ്യങ്ങള്‍ തുറന്നു കാട്ടി ഡോ. ഡോണ്‍ കോള്‍ബെര്‍ട്ട്
ആത്മീയ ക്ഷേമത്തിനും ശാരീരിക ആരോഗ്യത്തിനും ഇടയിലുള്ള ശക്തമായ ബന്ധം കണ്ടെത്തുന്നതിനായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന പ്രശസ്ത ഭിക്ഷഗ്വരനും ആഴമായ ദൈവവിശ്വാസവുമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ഡോ, ഡോണ്‍ കോള്‍ബര്‍ട്ട്.
ഡീപ് ബിലിവറിന്റെ ജെന്നിഫര്‍ ബാഗ്നാഷിയുമായുള്ള ഒരു അഭിമുഖത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും സാദ്ധ്യമാകുമെന്ന് കരുതാത്ത വിധത്തില്‍ വിട്ടുമാറാത്ത രോഗങ്ങളും അത് എങ്ങനെ തിരിച്ചറിയണമെന്നുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.
ഇന്ന് വിശ്വാസികളെ അലട്ടുന്ന പല വിട്ടുമാറാത്ത രോഗങ്ങളുടെയും ഉറവിടം സമ്മര്‍ദ്ദം, മോശം ഭക്ഷണ ക്രമം, ആത്മീയ അസന്തുലിതാവസ്ഥ എന്നിവയാണ്.
ക്ഷമിക്കാതിരിക്കല്‍, കയ്പ്, നീരസം എന്നിവ രോഗങ്ങളുടെ പ്രജനന കേന്ദ്രം സൃഷ്ടിക്കുന്നുവെന്നും ഇത് ഫൈഡ്രോമാന്‍ജിയ, ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡേഴ്സ്, ഹൃദ്രോഗം തുടങ്ങിയ അവസ്ഥയിലേക്ക് നയിക്കുന്നുവെന്നും ഡോ. കോള്‍ബെര്‍ട്ട് മുന്നറിയിപ്പ നല്‍കുന്നു.
മുന്‍കാല വേദനകള്‍ ഒഴിവാക്കി സ്നേഹത്തില്‍ നടക്കുന്നതിലൂടെ രോഗികള്‍ അത്ഭുതകരമായി സുഖം പ്രാപിച്ചതെങ്ങനെയെന്ന് അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. മത്തായിയുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം ഉദ്ധരിച്ച് കുറ്റം മുറുകെ പിടിക്കുന്നത് ആത്മീകമായും ശാരീരികമായും പീഢനത്തെ ക്ഷണിച്ചു വരുത്തുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പീഢിപ്പിക്കുന്നവര്‍ പൈശാചികരാണ്. കോള്‍ബെര്‍ട്ട് പറയുന്നു. നമ്മെ അക്ഷരാര്‍ത്ഥത്തില്‍ അടിച്ചമര്‍ത്തുകയും രോഗങ്ങള്‍, ഭയാനകമായ രോഗങ്ങള്‍ എന്നിവ ഉണ്ടാക്കുകയും ചെയ്യുന്ന വസ്തുക്കള്‍ വിഷാദം, ഉല്‍ക്കണ്ഠ, ഫൈഡ്രോമാന്‍ജിയ, കാന്‍സര്‍ മുതലായ രോഗങ്ങള്‍ക്ക് വരെ ഇടയാക്കിയേക്കാം. നിഷേധാത്മകത ഒരു മോശം ശീലം മാത്രമല്ല അത് ആരോഗ്യത്തിനു അപകടകരവുമാണ്.
അശുഭാപ്തി വിശ്വാസവും നിഷേധാത്മക ചിന്തയും സമ്മര്‍ദ്ദ ഹോര്‍മോണുകളെ വര്‍ദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷിയെ ദുര്‍ബ്ബലപ്പെടുത്തുകയും വാര്‍ദ്ധ്യക്യത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
കൊരിന്ത്യര്‍ 10:5-ല്‍ പറഞ്ഞിരിക്കുന്നതുപോലെ “അവയാല്‍ ഞങ്ങള്‍ സങ്കല്‍പ്പങ്ങളെയും ദൈവത്തിന്റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ഉയര്‍ച്ചകളെയും ഇടിച്ചു കളഞ്ഞു ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കി” ജീവിക്കാന്‍ വിശ്വാസികളെ പ്രോത്സഹിപ്പിക്കുന്നു.
രോഗശാന്തിക്കുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്ന് ആരാധനയാണ്. അദ്ദേഹം ഊന്നിപ്പറയുന്നു.
സ്തുതിയിലും പ്രാര്‍ത്ഥനയിലും മുഴുകുന്നത് തലച്ചോറിനെ പുനരുജ്ജീവിപ്പിക്കുകയും വിഷാദം മാറ്റുകയും ദൈവസാന്നിദ്ധ്യത്തിലേക്ക് നയിക്കുകയും അമാനുഷികമായ സമാധാനവും പുനസ്ഥാപനവും ലഭിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ക്ക് അശുഭാപ്തി വിശ്വാസം ഉണ്ടാവുമ്പോള്‍ നിങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ടാകില്ല. പ്രതീക്ഷയില്ലാതെ നിങ്ങള്‍ക്ക് വിശ്വാസവുമുണ്ടാകില്ല. വിശ്വാസം സ്നേഹത്തില്‍ പ്രവര്‍ത്തിക്കുന്നു. സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല.
അദ്ദേഹം പറയുന്നു. ജ്ഞാനപൂര്‍വ്വമായ ഭക്ഷണ ക്രമങ്ങള്‍ തിരഞ്ഞെടുക്കുകയും ശരീരത്തെ പരിശുദ്ധാത്മാവിന്റെ മന്ദിരമായി ബഹുമാനിക്കാന്‍ ആഹ്വാനം ചെയ്യുന്നു. കൃത്രിമ ചേരുവകള്‍, അമിതമായ മധുര പദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കുക. ആരോഗ്യത്തിലേക്കുള്ള ആത്യന്തികമായ താക്കോല്‍ യേശു ജീവിച്ചതുപോലെ ജീവിക്കുക എന്നതാണ്.
സ്നേഹത്തിലും സന്തോഷത്തിലും അനുസരണത്തിലും നടക്കുക എന്നതാണ് വിശ്വാസികള്‍ ഈ രോഗശാന്തി തത്വങ്ങള്‍ സ്വീകരിക്കുമ്പോള്‍ അവര്‍ക്ക് ശക്തിയുടെയും പുതുക്കലിന്റെയും ദൈവീക ആരോഗ്യത്തിന്റെയും ഒരു അമാനുഷിക ജീവിതം തുറക്കുന്നു. ഈ തത്വങ്ങള്‍ നാം പാലിക്കുമ്പോള്‍ ദൈവം നമുക്കുവേണ്ടി ഉദ്ദേശിക്കുന്ന ദിവ്യാരോഗ്യം നാം തുറക്കുന്നു.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും യഥാര്‍ത്ഥ ശക്തി പുതുക്കല്‍, സമ്പൂര്‍ണ്ണത എന്നിവ അനുഭവപ്പെടുന്നു. ഡോ, കോള്‍ബെര്‍ട്ട് പറയുന്നു.

