വിശ്വാസത്തിന്റെ പേരില്‍ തടവ്; 69 ക്രൈസ്തവര്‍ക്ക് മോചനം

വിശ്വാസത്തിന്റെ പേരില്‍ തടവ്; 69 ക്രൈസ്തവര്‍ക്ക് മോചനം

Breaking News Global Middle East

വിശ്വാസത്തിന്റെ പേരില്‍ തടവ്; 69 ക്രൈസ്തവര്‍ക്ക് മോചനം
അസ്മാര: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയേണ്ടിവന്നവരുള്‍പ്പെടെ 69 വിശ്വാസികള്‍ക്ക് എറിത്രിയന്‍ സര്‍ക്കാര്‍ ജാമ്യം നല്‍കി.

ഇവരില്‍ പലരും 16 വര്‍ഷത്തോളമായി അന്യായമായി തടങ്കലില്‍ കഴിയുന്നവരാണ്. വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയും കൂടിവരവും സുവിശേഷ പ്രവര്‍ത്തനങ്ങളുമൊക്കെ നടത്തിയതിന്റെ പേരിലാണ് ക്രൈസ്തവരെ വിചാരണപോലും നടത്താതെ അഴികള്‍ക്കുള്ളിലാക്കിയതെന്നു റിപ്പോര്‍ട്ടുകളുണ്ട്.

കോവിഡ് 19-ന്റെ പ്രതിസന്ധിയിലാണ് ഇതുമായി ബന്ധപ്പെട്ട് അധികാരികള്‍ നല്‍കുന്ന സൂചന. അസ്മാരയിലെ പട്ടാള ജയിലില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 300-ഓളം പേര്‍ തടവില്‍ കഴിയുന്നുണ്ടെന്നാണ് എറിത്രിയന്‍ ക്രിസ്ത്യന്‍ നേതാവ് ഡോ. ബെര്‍ഡഹനി അസ്മെലഷ് പറയുന്നത്.

നിരപരാധികളായ ക്രൈസ്തവരെ പിടികൂടി കപ്പലിന്റെ മെറ്റല്‍ കണ്ടെയ്നറുകളില്‍ തടവറകള്‍ സൃഷ്ടിച്ചാണ് പാര്‍പ്പിച്ചിരിക്കുന്നത്. കടുത്ത വേനലില്‍ ഇതിനുള്ളില്‍ കഴിയുന്നത് ഭയാനകമാണ്. ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ എറിത്രിയ മുന്‍പന്തിയിലാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.