ചൈന: കുട്ടികള്‍ ചര്‍ച്ചുകളില്‍ പോകരുതെന്ന ഉത്തരവ് അംഗീകൃത സഭകളേയും ബാധിക്കുന്നു
ഷിജിയാങ്: കുട്ടികള്‍ ക്രൈസ്തവ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കാനായി പോകരുതെന്ന ചൈനീസ് അധികാരികളുടെ ഉത്തരവ് അംഗീകൃത സഭകളെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഷിജിയാങ്, വെന്‍ഷോ എന്നീ പ്രവിശ്യകളിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ മുതിര്‍ന്നവര്‍ കുട്ടികളെ ആരാധനയ്ക്കായോ മറ്റു മതപ്രവര്‍ത്തനങ്ങള്‍ക്കായോ പ്രവേശിപ്പിക്കുവാനും പങ്കെടുപ്പിക്കുവാനും പാടില്ല എന്ന് പ്രാദേശിക ഭരണകൂടം ഉത്തരവ് ഇറക്കിയിരുന്നു.
ഇവിടത്തെ നൂറോളം ക്രൈസ്തവ ആരാധനാലയങ്ങളെ ഈ നടപടി പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ അവ സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത സഭകളെന്നു ന്യായം പറഞ്ഞായിരുന്നു നടപടി.
എന്നാല്‍ ഇപ്പോള്‍ വീടുകളില്‍ വച്ചു നടത്തപ്പെടുന്ന ക്രിസ്തീയ കൂട്ടായ്മകള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ള ദൈവസഭകള്‍ക്കുംകൂടി ഈ ഉത്തരവ് ബാധിച്ചിരിക്കുന്നതില്‍ പാസ്റ്റര്‍മാരും വിശ്വാസികളും ഒന്നടങ്കം ദുഃഖത്തിലായിരിക്കുന്നതായി ചൈനീസ് ക്രിസ്ത്യന്‍ നേതാവ് ജോണ്‍ വുഡ്സണ്‍ പറഞ്ഞു.
ഇപ്പോള്‍ 3 സെല്‍ഫ് ചര്‍ച്ചുകളിലും ഈ ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഇവ സര്‍ക്കാര്‍ അനുമതിയുള്ള സഭകളാണ്. വീടുകളിലെ കൂട്ടായ്മ സമയത്ത് കുട്ടികള്‍ എന്തായാലും ആരാധനാലയങ്ങളില്‍ ഉള്‍പ്പെടാറുണ്ട്.
കുട്ടികളെ എങ്ങനെ ഒഴിവാക്കുമെന്ന് ആശങ്കപ്പെടുകയാണ് മാതാപിതാക്കള്‍ . കുട്ടികളെ നിയന്ത്രിച്ചാല്‍ അവര്‍ ഭാവിയില്‍ ദൈവവിശ്വാസികളല്ലാത്തവരായിത്തീരുമെന്നും ഇത്തരത്തില്‍ ദൈവസഭകള്‍ തകരുമെന്നും കണക്കു കൂട്ടുന്നവരാണ് ചൈനീസ് ഭരണകൂടം.
ക്രൈസ്തവരെ അടിച്ചമര്‍ത്തി എത്രനാള്‍ മുന്നോട്ടു പോകാനാകുമെന്ന് ഭരണകൂടം ചിന്തിക്കണമെന്ന് ക്രൈസ്തവ നേതാക്കള്‍ അഭിപ്രായപ്പെടുന്നു.


Comments are closed.