2025-ല്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് 4,476 ക്രൈസ്തവര്‍; പീഢനത്തില്‍ മുന്നില്‍ വടക്കന്‍ കൊറിയ തന്നെ
2025-ല്‍ ആഗോള തലത്തില്‍ ക്രൈസ്തവ പീഢനങ്ങളില്‍ വടക്കന്‍ കൊറിയ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഏറ്റവും കൂടുതല്‍ പീഢനങ്ങള്‍ നേരിടുന്ന 50 രാജ്യങ്ങളുടെ ഓപ്പണ്‍ ഡോര്‍സിന്റെ റാങ്കിംഗ് വേള്‍ഡ് വാച്ച് 2026 ലിസ്റ്റ് പ്രകാരം വടക്കന്‍ കൊറിയയ്ക്കു പിന്നാലെ യഥാക്രമം സോമാലിയ, യെമന്‍, സുഡാന്, എറിത്രിയ, സിറിയ, നൈജീരിയ, പാക്കിസ്ഥാന്, ലിബിയ, ഇറാന് എന്നീ രാഷ്ട്രങ്ങളാണ് ആദ്യത്തെ 10 രാജ്യങ്ങളുടെ ലിസ്റ്റില്‍. 11-മത്തെ സ്ഥാനത്ത് അഫ്ഗാനിസ്ഥാനും ഇന്ത്യ 12-മത്തെ സ്ഥാനത്തുമാണ്.
കഴിഞ്ഞ വര്‍ഷം വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് 4,476 പേര് രക്തസാക്ഷികളായി.
ക്രിസ്ത്യാനികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യം വടക്കന്‍ കൊറിയയാണ്. കഴിഞ്ഞ വര്‍ഷം 388 ദശലക്ഷം ആളുകള്‍ പീഢനങ്ങള്‍ക്കിരയായി. കഴിഞ്ഞ ലോകമഹായുദ്ധത്തിനുശേഷം 8 ദശലക്ഷത്തിന്റെ വര്‍ദ്ധനവ്.
ലോകമെമ്പാടുമുള്ള ഏഴ് ക്രിസ്ത്യാനികളിലൊരാള് പീഢനം അനുഭവിക്കുന്നു. ഏഷ്യയില്‍ അഞ്ചില്‍ രണ്ട് പേര്, ആഫ്രിക്കയില്‍ അഞ്ചില്‍ ഒരാള്‍ പീഢനം അനുഭവിക്കുന്നു എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘടനയുടെ കണക്കനുസരിച്ച് ഏഴാം സ്ഥാനത്തുള്ള നൈജീരിയയാണ് ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ട രാജ്യം. 70 ശതമാനം പേര്. (3,490).

